App Logo

No.1 PSC Learning App

1M+ Downloads

തെറ്റായ പ്രസ്താവന കണ്ടെത്തുക:

  1. 1529 ൽ  പോർച്ചുഗീസ് ഗവർണറായി നുനോ ഡാ കുൻഹ ചുമതലയേറ്റു.
  2. 1531ൽ ചാലിയം കോട്ട പണികഴിപ്പിക്കാൻ തീരുമാനിച്ചത് നുനോ ഡാ കുൻഹയാണ്.

    Aഇവയൊന്നുമല്ല

    Bi മാത്രം

    Cഇവയെല്ലാം

    Dii മാത്രം

    Answer:

    A. ഇവയൊന്നുമല്ല

    Read Explanation:

    ചാലിയം കോട്ട:

    • പോർച്ചുഗീസുകാർ കുഞ്ഞാലി മരയ്ക്കാരുടെ  ഭീഷണി നേരിടാൻ നിർമ്മിച്ച കോട്ട 
    • 1529 ൽ  പോർച്ചുഗീസ് ഗവർണറായി ചുമതലയേറ്റ നുനോ ഡാ കുൻഹയാണ് ചാലിയം കോട്ട പണികഴിപ്പിക്കാൻ തീരുമാനിച്ചത്
    • പോർച്ചുഗീസുകാർ കോഴിക്കോട് ചാലിയം കോട്ട നിർമ്മിച്ച വർഷം  : 1531
    • വെട്ടത്തുനാട് രാജാവാണ് ചാലിയം കോട്ട നിർമ്മിക്കാനുള്ള സ്ഥലം പോർച്ചുഗീസുകാർക്ക് നൽകിയത്. 
    • “സാമൂതിരിയുടെ കണ്ടത്തിലേക്ക് നീട്ടിയ പീരങ്കി” എന്നറിയപ്പെടുന്ന കോട്ട : ചാലിയം കോട്ട
    • 1571ൽ പോർച്ചുഗീസുകാരുടെ കയ്യിൽനിന്നും ചാലിയം കോട്ട പിടിച്ചെടുത്തത് : കുഞ്ഞാലി മരക്കാർ മൂന്നാമൻ
    • ചാലിയം കോട്ടയിലെ വിജയത്തെ പ്രകീർത്തിച്ചുകൊണ്ട് പതിനാറാം നൂറ്റാണ്ടിൽ എഴുതപ്പെട്ട അറബി കാവ്യം : ഫത്ത്ഹുൽ മുബീൻ (വ്യക്തമായ വിജയം)
    • ഫത്തഹുൽ മുബീൻ രചിച്ചത് : ഖാസി മുഹമ്മദ്

    Related Questions:

    മരയ്ക്കാർ കോട്ട സ്ഥിതി ചെയ്യുന്നത് എവിടെ ?
    കേരള കലാരൂപങ്ങളിൽ പോർച്ചുഗീസ് സ്വാധീന ഫലമായി വികസിച്ചു വന്ന കലാരൂപം :
    കേരളത്തില്‍ ആദ്യമായി അച്ചടിശാല ആരംഭിച്ചത്?
    നീതിപരിപാലനം കർശനമാക്കിയ പോർച്ചുഗീസ് വൈസ്രോയി
    വാസ്കോഡ ഗാമയുടെ ഭൗതിക ശരീരം കൊച്ചിയിൽ നിന്നും പോർചുഗലിലേക്ക് കൊണ്ട് പോയത് ഏത് വർഷം ?