App Logo

No.1 PSC Learning App

1M+ Downloads

ധരാതലീയ ഭൂപടങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

  1. സമഗ്രമായ ഭൂസർവ്വേയുടെ അടിസ്ഥ‌ാനത്തിൽ തയ്യാറാക്കുന്നവ
  2. പാടങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന ഭൂസ്വത്തുക്കളുടെ അതിരുകൾ. ഉടമസ്ഥാവകാശം എന്നിവ രേഖപ്പെടുത്തി സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്നു
  3. ഇന്ത്യയിൽ ധരാതലീയ ഭൂപടനിർമ്മാണത്തിന്റെ ചുമതലയുള്ളത് സർവ്വേ ഓഫ് ഇന്ത്യക്കാണ്

    Ai തെറ്റ്, ii ശരി

    Bഎല്ലാം ശരി

    Ci, iii ശരി

    Di, ii ശരി

    Answer:

    C. i, iii ശരി

    Read Explanation:

    ധരാതലീയ ഭൂപടങ്ങൾ

    • സമഗ്രമായ ഭൂസർവ്വേയുടെ അടിസ്ഥ‌ാനത്തിൽ തയ്യാറാക്കുന്നവയാണ് ധരാതലീയ ഭൂപടങ്ങൾ.
    • പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ എല്ലാ സവിശേഷതകളെയും വളരെ വിശദമായി ചിത്രീകരിക്കുന്ന ഭൂപടങ്ങളാണിവ.
    • ഭൂപ്രദേശങ്ങളുടെ ഉയരം, ഭൂപ്രകൃതി, നദികൾ, വനങ്ങൾ, കൃഷിയിടങ്ങൾ, പട്ടണങ്ങൾ, ഗതാഗതവാർത്താവിനിമയ മാർഗ്ഗങ്ങൾ,ജനവാസകേന്ദ്രങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള സൂക്ഷ്മമായ വിവരങ്ങൾ ഈ ഭൂപടങ്ങളിൽ ചിത്രീകരിക്കുന്നു.
    • ഇന്ത്യയിൽ ധരാതലീയ ഭൂപടനിർമ്മാണത്തിന്റെ ചുമതലയുള്ളത്- സർവ്വേ ഓഫ് ഇന്ത്യ,ഡെറാഡൂൺ

    Related Questions:

    ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ശിലകൾ
    നാഷണൽ ബയോഡൈവേഴ്സിറ്റി അതോരിറ്റിയുടെ ആദ്യ ചെയർമാൻ ആരായിരുന്നു ?
    ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹങ്ങൾ ഏതെല്ലാം ?
    2024 മാർച്ചിൽ "മേഗൻ" ചുഴലിക്കാറ്റ് നാശനഷ്ടം ഉണ്ടാക്കിയ രാജ്യം ഏത് ?
    സൂര്യോദയത്തിന് തൊട്ടുമുൻപും സൂര്യാസ്തമയം കഴിഞ്ഞ ഉടനെയും ആകാശത്ത് കാണാൻ കഴിയുന്ന ഗ്രഹം ഏത് ?