App Logo

No.1 PSC Learning App

1M+ Downloads

പഞ്ചാബ് നാഷണൽ ബാങ്കുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം

  1. പൂർണ്ണമായും ഇന്ത്യയിൽ നിന്നുള്ള മൂലധനം ഉപയോഗിച്ച് സ്ഥാപിക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ ബാങ്ക്.
  2. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ വാണിജ്യ ബാങ്ക്. 
  3. ഇന്ത്യയിലാദ്യമായി സ്വയം പിരിഞ്ഞു പോകൽ പദ്ധതി നടപ്പിലാക്കിയ ബാങ്ക്
  4. 1899ലാണ് പഞ്ചാബ് നാഷണൽ ബാങ്ക് സ്ഥാപിതമായത്

    A1, 2, 3 ശരി

    Bഎല്ലാം ശരി

    C2 തെറ്റ്, 4 ശരി

    Dഇവയൊന്നുമല്ല

    Answer:

    A. 1, 2, 3 ശരി

    Read Explanation:

    പഞ്ചാബ് നാഷണൽ ബാങ്ക്

    • സ്വദേശി പ്രസ്ഥാനത്തിൻറെ ഭാഗമായി പൂർണ്ണമായും ഇന്ത്യയിൽ നിന്നുള്ള മൂലധനം ഉപയോഗിച്ച് സ്ഥാപിക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ ബാങ്കാണ് പഞ്ചാബ് നാഷണൽ ബാങ്ക്.
    • ലാലാലജ്പത്റായും സ്വദേശി പ്രസ്ഥാനത്തിൻറെ നേതാക്കളും ചേർന്നാണ് 1894ലാണ് പഞ്ചാബ് നാഷണൽ ബാങ്ക് ആരംഭിച്ചത്.
    • എങ്കിലും 1895 ഏപ്രിൽ 12 മുതലാണ് പഞ്ചാബ് നാഷണൽ ബാങ്ക് അതിൻ്റെ പ്രവർത്തനം ആരംഭിച്ചത്
    • 2020 ഏപ്രിൽ 1 ന് നിലവിൽ വന്ന ബാങ്ക് ലയനത്തോടു കൂടി ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖല ബാങ്ക് കൂടിയാണ് പഞ്ചാബ് നാഷണൽ ബാങ്ക്.
    • ഇന്ത്യയിലാദ്യമായി സ്വയം പിരിഞ്ഞു പോകൽ പദ്ധതി(Voluntary Retirement) നടപ്പിലാക്കപ്പെട്ടത് പഞ്ചാബ് നാഷണൽ ബാങ്കിലാണ്.

    Related Questions:

    What is the main objective of the reserves held by the RBI?
    "1926 റോയൽ കമ്മീഷൻ ഓഫ് ഇന്ത്യൻ കറൻസി ആൻഡ് ഫിനാൻസ്" പ്രകാരം നിലവിൽ വന്ന റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്ത്യാക്കാരനായ ആദ്യത്തെ ഗവർണർ ആര് ?
    Which bank introduced the first savings account system in India?
    Why was the establishment of K-BIP necessary, as opposed to solely relying on the Directorate of Industries & Commerce?
    "Your Perfect Banking Partner" എന്നത് ഏത് ബാങ്കിൻ്റെ മുദ്രാവാക്യമാണ് ?