Challenger App

No.1 PSC Learning App

1M+ Downloads

പാലിയം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. സ്വാതന്ത്ര്യാനന്തര കേരളത്തിൽ നടന്ന ആദ്യ സത്യാഗ്രഹം
  2. പാലിയം സത്യാഗ്രഹത്തിനെത്തുടർന്ന് സൗഹൃദജാഥ നയിച്ച വനിത അക്കാമ്മ ചെറിയാനാണ്
  3. സമരസേനാനി എ.ജി.വേലായുധൻ രക്തസാക്ഷിയായ സത്യാഗ്രഹം.
  4. സി.കേശവൻ ഉദ്ഘാടനം ചെയ്ത സത്യാഗ്രഹം.

    Aഇവയൊന്നുമല്ല

    B2, 3 ശരി

    Cഎല്ലാം ശരി

    D1, 3, 4 ശരി

    Answer:

    D. 1, 3, 4 ശരി

    Read Explanation:

    പാലിയം സത്യാഗ്രഹം.

    • 1947 ൽ കൊച്ചിയിലെ മുഖ്യമന്ത്രിയായിരുന്ന പാലിയത്തച്ചന്റെ വീടിനടുത്തുള്ള പാലിയം ക്ഷേത്രപരിസരത്ത് റോഡിൽ കൂടി അവർണ്ണർക്കും അഹിന്ദുക്കൾക്കും സഞ്ചരിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി നടന്ന സത്യാഗ്രഹം
    • സ്വാതന്ത്ര്യാനന്തര കേരളത്തിൽ നടന്ന ആദ്യ സത്യാഗ്രഹമാണിത്.
    • 1947 ഡിസംബർ 4 ന് സി.കേശവൻ സത്യാഗ്രഹം ഉദ്‌ഘാടനം ചെയ്തു.
    • സത്യാഗ്രഹികളെ നേരിടാൻ സർക്കാർ മർദ്ദനമുറകൾ സ്വീകരിക്കുകയും. സത്യാഗ്രഹനേതാക്കളിലൊരാളായ എ.ജി.വേലായുധൻ പോലീസ് മർദ്ദനത്തിൽ കൊല്ലപെടുകയും ചെയ്തു,
    • പാലിയം സത്യാഗ്രഹത്തിനെത്തുടർന്ന് സൗഹൃദജാഥ നയിച്ച വനിതയാണ് കെ.കെ.കൗസല്യ.

    Related Questions:

    മലബാറിലെ കർഷക കലാപങ്ങളെപ്പറ്റി പഠിക്കാൻ ബ്രിട്ടിഷുകാർ നിയമിച്ച കമ്മിഷൻ?

    1930 കളിൽ സ്ത്രീകൾ കൂടുതലായി പങ്കെടുത്ത കേരളത്തിലെ രാഷ്ട്രീയ സംഭവങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു. അവയിൽ ശരിയായ പൊരുത്തം തിരഞ്ഞെടുക്കുക.

    i) കോഴിക്കോട് സ്വദേശി പ്രസ്ഥാനം - ഗ്രേസി ആരോൺ

    ii) തലശ്ശേരിയിലെ പിക്കറ്റിങ് - മാർഗരറ്റ് പാവമണി

    iii) SNDP വനിതാ സമാജം - സി.ഐ.രുക്മിണി അമ്മ 

    കുറിച്യർ കലാപവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

    1. ബ്രിട്ടീഷ് ആധിപത്യത്തിന് എതിരായി മലബാറിൽ പൊട്ടിപ്പുറപ്പെട്ട ആദ്യകാല കലാപങ്ങളിൽ ഏറ്റവും ഒടുവിലത്തേത് എന്ന് പറയാവുന്ന കലാപമാണ് കുറിച്യർ കലാപം
    2. 1812 മാർച്ച് 25ന്, മല്ലൂർ എന്ന സ്ഥലത്ത് വെച്ച് കുറിച്യരും കുറുമ്പരും ഒരു സമ്മേളനം കൂടി
    3. പ്ലാക്ക ചന്തു, ആയിരം വീട്ടിൽ കൊന്തപ്പൻ, രാമൻ നമ്പി തുടങ്ങിയവർ ഏറ്റുമുട്ടലിൽ വധിക്കപ്പെടുകയും, മറ്റൊരു പ്രമുഖ നേതാവായ വെൺകലോൺ കേളുവിനേ തൂക്കിലേറ്റുകയും ചെയ്തു.

      ആറ്റിങ്ങൽ കലാപവുമായി ബന്ധപ്പെട്ട് യോജിക്കാത്ത പ്രസ്താവന ഏത് ?

      1. കേരളത്തിലെ ആദ്യത്തെ സംഘടിത കലാപം
      2. 1721 ലായിരുന്നു ഇത് നടന്നത്
      3. കലാപകാരികൾ എയ്ഞ്ചലോ കോട്ട പിടിച്ചെടുത്തു
      4. മാർത്താണ്ഡവർമ്മയാണ് നേതൃത്വം കൊടുത്തത്
        The Volunteer Captain of Guruvayoor Sathyagraha is :