App Logo

No.1 PSC Learning App

1M+ Downloads

ഫലകചലനത്താൽ രൂപപ്പെട്ട ഭൂരൂപങ്ങൾക്ക് ഉദാഹരണം ഇവയിൽ ഏതെല്ലാമാണ് ?

  1. ഹിമാലയം 
  2. ജപ്പാന്റെ രൂപവൽക്കരണം
  3. ആന്റീസ് മലനിരകൾ
  4. ചെങ്കടൽ രൂപീകരണം

    Aഇവയൊന്നുമല്ല

    Bi, iv എന്നിവ

    Cഇവയെല്ലാം

    Di മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    • ഫലകങ്ങളുടെ കൂട്ടിയിടിയിൽ നിന്ന് രൂപം കൊള്ളുന്ന പർവതങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണമാണ്‌ ഹിമാലയം.ഇന്ത്യൻ ഫലകം വടക്കോട്ടു ചലിച്ച് യുറേഷ്യൻ ഫലകത്തിൽ കൂട്ടിയിടിക്കുന്നതിന്റെ ഫലമായി രൂപം കൊണ്ട പർ‌വതനിരയാണ്‌ ഹിമാലയം
    • പസഫിക് ഫലകം യുറേഷ്യൻ ഫലകത്തിനടിയിലേക്ക് തെന്നിമാറിയതിന്റെ ഫലമായിട്ടാണു  ജപ്പാൻ രൂപം കൊണ്ടത്.
    • സമുദ്രോപരിതലമുള്ള ഖനമേറിയ ഫലകങ്ങൾ, കര ഉപരിതലമുള്ള താരതമ്യേന കനം കുറഞ്ഞ ഫലകങ്ങളുമായി സന്ധിക്കുമ്പോൾ ആദ്യത്തേത് രണ്ടാമത്തേതിനടിയിലേക്ക് തെന്നി നീങ്ങുന്നു. കൂട്ടിയിടിയിലുണ്ടാകുന്ന വൻ മർദ്ദവും അടിയിൽ നിന്നുള്ള മാഗ്മയും അഗ്നിപർവതരൂപേണ പുറത്തേക്ക് വരുകയും മലനിരകളുടെ രൂപവത്കരണത്തിന്‌ കാരണമാകുകയും ചെയ്യുന്നു. തേക്കേ അമേരിക്കൻ വൻകരയുടെ പടിഞ്ഞാറൻ തീരമായ ആൻഡീസ് മലനിരകൾ ഇതിന്‌ ഉത്തമോദാഹരണമാണ്‌.
    • അറേബ്യൻ ഫലകം ആഫ്രിക്കൻ ഫലകത്തിൽ നിന്ന് വേർപെട്ടു പോയുണ്ടായ വിള്ളൽ ചെങ്കടൽ ആയും രൂപം കൊണ്ടു.

    Related Questions:

    മുറെ നദി ഏത് ഭൂഖണ്ഡത്തിലാണ് ?

    Earth's tectonic plates are constantly in motion, shaping the planet's surface. Select the factors associated with the movement of tectonic plates:

    1. Convection currents in the mantle
    2. Gravitational forces
    3. Earth's magnetic field
    4. Volcanic eruptions
      2024 മാർച്ചിൽ "മേഗൻ" ചുഴലിക്കാറ്റ് നാശനഷ്ടം ഉണ്ടാക്കിയ രാജ്യം ഏത് ?

      താഴെപ്പറയുന്ന ജോഡികളിൽ ഏതാണ് തെറ്റായി പൊരുത്തപ്പെട്ടത്

      1. ഗ്രാനൈറ്റ് - ഗ്നീസ്
      2. മണൽക്കല്ല് - സിസ്റ്റ്
      3. ചുണ്ണാമ്പുകല്ല് - മാർബിൾ
      4. ഷെയ്ൽ - സ്റ്റേറ്റ്
        ' അഗ്നിയുടെ ദ്വീപ് ' എന്ന അപരനാമമുള്ള ദ്വീപ് ഏതാണ് ?