App Logo

No.1 PSC Learning App

1M+ Downloads

ഭൂകമ്പതരംഗങ്ങളെകുറിച്ചുള്ള ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഭൂകമ്പതരംഗങ്ങളെ കുറിച്ചുള്ള പഠനം ഭൂമിയുടെ പാളികളായുള്ള ഘടനയെ വെളിവാക്കുന്നു
  2. ഭൂമിക്കുണ്ടാകുന്ന കമ്പനമാണ് ഭൂകമ്പം
  3. ഒരേ ദിശയിലേക്ക് തരംഗരൂപത്തിൽ ഊർജ്ജം മോചിപ്പിക്കപ്പെടുന്ന ഒരു സ്വാഭാവിക പ്രതിഭാസമാണിത്

    Ai, iii ശരി

    Bi, ii ശരി

    Cഎല്ലാം ശരി

    Dii മാത്രം ശരി

    Answer:

    B. i, ii ശരി

    Read Explanation:

    ഭൂകമ്പങ്ങൾ

    • ഭൂകമ്പതരംഗങ്ങളെ കുറിച്ചുള്ള പഠനം ഭൂമിയുടെ പാളികളായുള്ള ഘടനയെ വെളിവാക്കുന്നു.
    • ഭൂമിക്കുണ്ടാകുന്ന കമ്പനമാണ് ഭൂകമ്പം
    • വിവിധ ദിശകളിലേക്ക് തരംഗരൂപത്തിൽ ഊർജ്ജം മോചിപ്പിക്കപ്പെടുന്ന ഒരു സ്വാഭാവിക പ്രതിഭാസമാണിത്.

    ഭൂകമ്പങ്ങൾ ഉണ്ടാകുന്നത് 

    • ഭൂവൽക്കശിലാപാളികളിലെ വിടവുകളായ ഭ്രംശങ്ങളിലൂടെയാണ് (Faults) ഉളളറയിൽനിന്നുള്ള ഊർജ മോചനം സംഭവിക്കുന്നത്.
    • ഒരു ഭ്രംശത്തിന് ഇരുവശങ്ങളിലുമുള്ള ശിലകൾക്ക് വിപരീതദിശയിൽ തെന്നിമാറാനുള്ള പ്രവണതയുണ്ട്.
    • എന്നാൽ മുകളിലെ ശിലാ പാളികളുടെ സമ്മർദവും ഘർഷണവും ഈ ശിലകളെ ചേർത്തുനിർത്തുന്നു.
    • പരസ്‌പരം അകന്നുമാറാനുള്ള ശിലകളുടെ പ്രവണത ഘർഷണത്തെ അതിജീവിക്കുന്ന സാഹചര്യങ്ങളിൽ ഈ ശിലാഖണ്ഡങ്ങൾ അതിവേഗത്തിൽ ഒന്നിനൊന്ന് ഉരസിനീങ്ങുന്നതിന് ഇടവരുത്തും
    • ഇത് ഊർജ്ജമോചനത്തിനും തുടർന്ന് തരംഗരൂപത്തി ലുള്ള ഊർജ്ജപ്രസരണത്തിനും ഇടയാക്കുന്നു.
    • ഭൂവൽക്കത്തിനുള്ളിൽ ഊർജ്ജം മോചിപ്പിക്കപ്പെടന്ന കേന്ദ്രത്തെ പ്രഭവകേന്ദ്രം (Focus) അഥവാ ഹൈ പോസെന്റർ (Hypocentre) എന്ന് വിളിക്കുന്നു.
    • വിവിധ ദിശകളിലേക്ക് പ്രസരണം ചെയ്യപ്പെടുന്ന ഭൂകമ്പതരംഗങ്ങൾ ഭൗമോപരിതലത്തിലെത്തുന്നു.
    • ഫോക്കസിനോട് ഏറ്റവും അടുത്തുള്ള ഭൗമോപരിതലകേന്ദ്രത്തെ അധികേന്ദ്രം (Epicentre) എന്നാണ് വിളിക്കുന്നത്.
    • ഫോക്കസിന് നേർമുകളിലുള്ള ഈ ഭൗമോപരിതലകേന്ദ്രത്തി ലാണ് ഭൂകമ്പതരംഗങ്ങൾ ആദ്യം എത്തിച്ചേരുന്നത്.

    Related Questions:

    താഴെ പറയുന്ന നദികളിൽ ആസ്‌ട്രേലിയയിൽ സ്ഥിതി ചെയ്യാത്ത നദി ഏതാണ് ? 

    1. മുറെ നദി 
    2. ഡാർലിംഗ് നദി 
    3. പരൂ നദി 
    4. ഇർതിംഗ് നദി
    5. കാൽഡ്യൂ നദി
    Which of the following countries border does not touch China?

    Which of the following statements are true regarding the Moon's size and status in the Solar System?

    1. The Moon is the second largest satellite in the Solar System.
    2. The Moon is larger than any known dwarf planet.
    3. The Moon is Earth’s only natural satellite.
      ഏറ്റവും വലിയ അക്ഷാംശരേഖ ?
      1000 മുതൽ 10000 ഹെക്ടർ വരെയുള്ള നീർത്തടങ്ങളെ എന്ത് പറയുന്നു ?