അന്തരീക്ഷപരിണാമവും ജലമണ്ഡലത്തിന്റെ രൂപപ്പെടലും
- മുഖ്യമായും നൈട്രജനും ഓക്‌സിജനും അടങ്ങിയ അന്തരീക്ഷമാണ് ഭൂമിക്കുള്ളത്.
- ഇന്നത്തെ വിധത്തിൽ ഭൂമിയുടെ അന്തരീക്ഷം രൂപപ്പെട്ടത് വിവിധ ഘട്ടങ്ങളിലൂടെയാണ്.
പ്രാരംഭ അന്തരീക്ഷം ഇല്ലാതാകുന്നു
- ആദ്യ ഘട്ടത്തിൽ തുടക്കത്തിലുണ്ടായിരുന്ന അന്തരീക്ഷം ക്ഷയിച്ച് ഇല്ലാതായി
- മുഖ്യമായും ഹൈഡ്രജൻ, ഹീലിയം എന്നിവയടങ്ങിയ ഈ പ്രാരംഭ അന്തരീക്ഷം സൗര വാതത്താലാണ് തൂത്തെറിയപ്പെട്ടത്
- ഭൂമിയിൽ മാത്രമല്ല മറ്റെല്ലാ ഭൗമഗ്രഹങ്ങളിലും സൗരവാത സ്വാധീനം പ്രാരംഭ അന്തരീക്ഷം ഇല്ലാതാകുന്നത്തിന് കാരണമായി
വാതകമോചനം (degassing)
- ഭൂമി തണുക്കുന്ന ഘട്ടങ്ങളിൽ ഉള്ളറയിൽനിന്നും വാതകങ്ങളും നീരാവിയും മോചിപ്പിക്കപ്പെട്ടു.
- ഇത് അന്തരീക്ഷ പരിണാമത്തിന് തുടക്കമിട്ടു.
- നീരാവി, നൈട്രജൻ, കാർബൺ ഡൈ ഓക്സൈഡ്, മീഥെയ്ൻ, അമോണിയ എന്നിവയും നേരിയ അളവിൽ ഓക്സിജനും ഉൾപ്പെട്ട അന്തരീക്ഷം രൂപപ്പെട്ടു.
- ഭൂമിയുടെ ഉള്ളറയിൽനിന്നും വാതകങ്ങൾ മോചിപ്പിക്കപ്പെട്ട പ്രക്രിയയെ വാതകമോചനം (degassing) എന്ന് വിളിക്കുന്നു.
- പിന്നീട് തുടർച്ചയായി ഉണ്ടായ അഗ്നിപർവത സ്ഫോടനങ്ങൾവഴി കൂടുതൽ നീരാവിയും വാതകങ്ങളും അന്തരീക്ഷത്തിലെത്തിച്ചേർന്നു.
- ഭൂമി തണുത്തപ്പോൾ ഈ നീരാവി ഘനീഭവിച്ചു മഴയായി പെയ്‌തിറങ്ങി.
- അന്തരീക്ഷ കാർബൺ ഡൈ ഓക്സൈഡ് മഴവെള്ളത്തിൽ ലയിച്ചുചേർന്നത് വഴി അന്തരീക്ഷം കൂടുതൽ തണുത്തു.
- ഇത് കുടുതൽ ഘനീകരണത്തിനും മഴയ്ക്കും വഴിവച്ചു.
സമുദ്രങ്ങൾ രൂപംകൊള്ളുന്നു
- ഭൗമോപരിതലത്തിൽ വീണ മഴവെള്ളം ഭൗമഗർത്തങ്ങളിൽ സംഭരിക്കപ്പെട്ട് സമുദ്രങ്ങൾ രൂപംകൊണ്ടു
- ഭൗമോൽപ്പത്തിക്ക് ശേഷം 500 ദശലക്ഷം വർഷങ്ങൾക്കു
ള്ളിൽതന്നെ സമുദ്രങ്ങൾ രൂപപ്പെട്ടതായി കണക്കാക്കുന്നു.
- പ്രകാശസംശ്ലേഷണപ്രക്രിയ സമുദ്രങ്ങളിലേക്ക് വൻതോതിൽ ഓക്‌സിജൻ പ്രദാനം ചെയ്‌തു
- ഇതുമൂലം, സമുദ്രങ്ങൾ ഓക്‌സിജനാൽ പൂരിതമാക്കപ്പെട്ടു.
- ഏകദേശം 2000 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് അന്തരീക്ഷത്തിലും ഓക്‌സിജൻ വ്യാപിച്ചു തുടങ്ങി.