Challenger App

No.1 PSC Learning App

1M+ Downloads

മലബാർ കലാപവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. 1921 ആഗസ്ററ് മാസം മുതൽ 1922 ഫിബ്രവരി വരെ മലബാറിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകൾ കേന്ദ്രീകരിച്ചു ബ്രിട്ടീഷുകാർക്കെതിരായി മലബാർ മേഖലയിലെ മാപ്പിളമാർ ആരംഭിച്ച സായുധ കലാപമാണിത്.
  2. ഖിലാഫത്  പ്രസ്ഥാനത്തിന്റെ സെക്രട്ടറിയായിരുന്ന വടക്കേവീട്ടിൽ  മുഹമ്മദിനെ അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും അറസ്റ്റ്  ചെയ്യാനുള്ള പോലീസ് നടപടിയുടെ  ശ്രമമാണ് മലബാർ കലാപത്തിന് പ്രധാനകാരണം. 
  3. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി,കുമരംപുത്തൂർ സീതിക്കോയ തങ്ങൾ.ആലി മുസ്ലിയാർ എന്നീ നേതാക്കളായിരുന്നു ലഹള നയിച്ചത്.
  4. കലാപ സമയത്ത് ഏറനാട്, വള്ളുവനാട് താലൂക്കുകളിൽ ബ്രിട്ടീഷുകാർ 144 പ്രഖ്യാപിച്ചു. 

    Aii മാത്രം ശരി

    Bഇവയൊന്നുമല്ല

    Cഎല്ലാം ശരി

    Di മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ കാർഷിക കലാപമായും വർഗീയ കലാപമായും മാറി മാറി വ്യാഖ്യാനിക്കപ്പെട്ടു പോന്ന ഒന്നാണ് 'മാപ്പിള കലാപം', മലബാർ ലഹള, ഖിലാഫത്ത് സമരം, മാപ്പിളലഹള എന്നെല്ലാം അറിയപ്പെടുന്ന മലബാർ കലാപം. .1921 ആഗസ്ററ് മാസം മുതൽ 1922 ഫിബ്രവരി വരെ മലബാറിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകൾ കേന്ദ്രീകരിച്ചു ബ്രിട്ടീഷുകാർക്കെതിരായി മലബാർ മേഖലയിലെ മാപ്പിളമാർ ആരംഭിച്ച സായുധ കലാപമാണിത്.


    Related Questions:

    Who was known as the 'Stalin of Vayalar' ?
    Punnapra-Vayalar event happened in:
    ഉത്തരവാദ ഭരണം നേടുന്നതിനായി രൂപീകരിക്കപ്പെട്ട തിരുവിതാംകൂർ സ്റ്റേറ്റ് - കോൺഗ്രസിൻ്റെ ആദ്യ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?

    കാലഗണനയനുസരിച്ച് ക്രമപ്പെടുത്തുക :
    (1) കുണ്ടറ വിളംബരം
    (ii) നിവർത്തന പ്രക്ഷോഭം
    (iii) മലയാളി മെമ്മോറിയൽ
    (iv) ഗുരുവായൂർ സത്യാഗ്രഹം

    പുന്നപ്രവയലാർ സമരം നടന്ന വർഷം ?