App Logo

No.1 PSC Learning App

1M+ Downloads

മാനവികത വാദ്വുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. സ്വന്തം പ്രശ്നങ്ങളെ സ്വയം വിശകലനം ചെയ്യാനും പരിഹാരങ്ങൾ കണ്ടെത്താനും മനുഷ്യനു കഴിയുമെന്ന് വിശ്വസിക്കുകയും അപ്രകാരം രോഗചികിത്സയിൽ ഏർപ്പെടുകയും ചെയ്തു.
  2. മനുഷ്യനുൾപ്പെടെയുള്ള എല്ലാ ജീവികളുടെയും വ്യവഹാരങ്ങൾ ചോദക-പ്രതികരണ ബന്ധങ്ങളിൽ അധിഷ്ഠിതമാണെന്ന് ഇവർ വാദിച്ചു.
  3. ഭാഗങ്ങളുടെ ആകെ തുകയേക്കാൾ വലുതാണ് സമഗ്രത എന്നതാണ് മാനവികതാ വാദത്തിന്റെ അടിസ്ഥാന കാഴ്ചപ്പാട്.
  4. വ്യവഹാരവാദത്തെയും മാനസികവിശ്ലേഷണ സിദ്ധാന്തത്തെയും ഒരുപോലെ എതിർത്തു.

    Aഎല്ലാം തെറ്റ്

    B2, 3 തെറ്റ്

    C1, 2 തെറ്റ്

    D4 മാത്രം തെറ്റ്

    Answer:

    B. 2, 3 തെറ്റ്

    Read Explanation:

    മാനവികതാവാദം (Humanism)

    • കാൾ റോജേഴ്സിന്റെയും അബ്രഹാം മാസ്ലോവിൻറെയും ആശയങ്ങളിൽ നിന്നും രൂപപ്പെട്ട മനശാസ്ത്ര ചിന്താധാരയാണ് മാനവികതാവാദം.
    • വ്യവഹാരവാദത്തെയും മാനസികവിശ്ലേഷണ സിദ്ധാന്തത്തെയും ഒരുപോലെ എതിർത്തു. കാരണം അവ മനുഷ്യനെ മൃഗതുല്യരായി കാണുന്നു.
    • പകരം മനുഷ്യൻറെ ആത്മശേഷികളെ മാനവികതാവാദം ഉയർത്തിപ്പിടിച്ചു.
    • സ്വന്തം പ്രശ്നങ്ങളെ സ്വയം വിശകലനം ചെയ്യാനും പരിഹാരങ്ങൾ കണ്ടെത്താനും മനുഷ്യനു കഴിയുമെന്ന് വിശ്വസിക്കുകയും അപ്രകാരം രോഗചികിത്സയിൽ ഏർപ്പെടുകയും ചെയ്തു.
    • മനുഷ്യൻറെ സവിശേഷമായ കഴിവുകളിൽ ഊന്നുന്ന മാനവികതാവാദം വ്യക്തിപരമായ വളർച്ചയ്ക്കുള്ള ശേഷിയെയും സ്വാതന്ത്ര്യത്തെയും പ്രധാനമായി കാണുന്നു.

    Related Questions:

    According to Freud, which part of the mind is responsible for thoughts and feelings we are aware of?
    Which of the following is NOT true of' classical conditioning?
    ജീവിത സ്ഥലം അഥവാ ലൈഫ് സ്പേസ് എന്ന ആശയം മുന്നോട്ട് വെച്ചത് ആര് ?
    പ്രകരന രീതി (Topical Approach ) വികസിപ്പിച്ചതാര് ?
    At which level does an individual prioritize societal rules and laws?