App Logo

No.1 PSC Learning App

1M+ Downloads

മാവേലിക്കര ഉടമ്പടിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. മാർത്താണ്ഡവർമ്മയും ഡച്ചുകാരും തമ്മിൽ ഒപ്പുവെച്ച ഉടമ്പടി
  2. 1752 ഓഗസ്റ്റ് 15നാണ് ഉടമ്പടി ഒപ്പു വയ്ക്കപ്പെട്ടത്
  3. ഈ ഉടമ്പടി പ്രകാരം ഡച്ചുകാർ കുരുമുളകിന് പകരമായി യുദ്ധസാമഗ്രികൾ തിരുവിതാംകൂറിന് നൽകണമെന്ന് വ്യവസ്ഥ ചെയ്യപ്പെട്ടു

    Ai, iii ശരി

    Bഎല്ലാം ശരി

    Ci തെറ്റ്, ii ശരി

    Dii, iii ശരി

    Answer:

    A. i, iii ശരി

    Read Explanation:

    മാവേലിക്കര ഉടമ്പടി

    • 1753 ഓഗസ്റ്റ് 15ന് തിരുവിതാംകൂർ രാജാവ് അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയും ഡ ച്ചുകാരും തമ്മിൽ ഉണ്ടാക്കിയ ഉടമ്പടി. 
    • ഈ ഉടമ്പടി പ്രകാരം ഡച്ചുകാർ കുരുമുളകിന് പകരമായി യുദ്ധസാമഗ്രികൾ തിരുവിതാംകൂറിന് നൽകണമെന്ന് വ്യവസ്ഥ ചെയ്യപ്പെട്ടു. 
    • ഇതോടൊപ്പം തിരുവിതാംകൂറിന്റെയും മറ്റ് ചെറുരാജ്യങ്ങളുടെയും ആഭ്യന്തര കാര്യങ്ങളിൽ ഡച്ചുകാർ ഇടപെടരുതെന്നും തീരുമാനിക്കപ്പെട്ടു. 
    • 1741ൽ തന്നെ കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മയിൽ നിന്ന് കനത്ത പ്രഹരം ഏറ്റിരുന്ന ഡച്ച് ശക്തി ഈ ഉടമ്പടിയോടെ പൂർണ്ണമായും ദുർബലമായി. 
    • ആയതിനാൽ ഡച്ചു ഭരണം കേരളത്തിൽ അവസാനിക്കാൻ കാരണമായ ഉടമ്പടിയായി മാവേലിക്കര ഉടമ്പടിയെ കണക്കാക്കപ്പെടുന്നു

    Related Questions:

    ഈഴവ മെമ്മോറിയൽ ഹർജി ആർക്കാണ് സമർപ്പിച്ചത് ?
    എം.സി റോഡിൻ്റെ പണി കഴിപ്പിച്ച തിരുവിതാംകൂർ ദിവാൻ ആര് ?
    കടൽ കടക്കുന്നവർക്ക് ഭ്രഷ്ട് കൽപിച്ചിരുന്ന കാലത്ത് മാമൂലുകളെ വെല്ലുവിളിച്ച് കടൽയാത്ര നടത്തിയ ആദ്യത്തെ തിരുവിതാംകൂർ രാജാവ് ആരായിരുന്നു ?
    സാമൂതിരിയുടെ പട്ടാഭിഷേകം അറിയപ്പെടുന്നത് ഏത് പേരിലാണ് ?

    താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1.165 തരം ചെറുകിട ചുങ്കങ്ങള്‍ നിര്‍ത്തലാക്കി വാണിജ്യത്തെ പ്രോത്സാഹിപ്പിച്ച തിരുവിതാംകൂര്‍ രാജാവാണ് സ്വാതിതിരുനാൾ.

    2.തിരുവനന്തപുരത്ത് ആദ്യമായി സർക്കാർ പ്രസ് ആരംഭിച്ചത് സ്വാതിതിരുനാൾ ആണ്.

    3.തിരുവിതാംകൂറില്‍ ജലസേചനം മരാമത്ത്‌ വകുപ്പ്‌ ഏര്‍പ്പെടുത്തിയത് സ്വാതി തിരുനാളായിരുന്നു.

    4.മലയാള ഭാഷയുടെ ആധുനിക ലിപി വിളംബരം വഴി നടപ്പിലാക്കിയ തിരുവിതാംകൂര്‍ രാജാവ്‌ സ്വാതി തിരുനാളാണ്.