App Logo

No.1 PSC Learning App

1M+ Downloads

മുഖ്യ വിവരാവകാശ കമ്മീഷണറും മറ്റ് കമ്മീഷണർമാരും 

  1. ഒരു നിയമനിർമ്മാണ സഭയിലും അംഗമായിരിക്കാൻ പാടില്ല 
  2. ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമായിരിക്കാൻ പാടില്ല 
  3. ബിസിനസ് സ്ഥാപനങ്ങൾ നടത്തുന്ന വ്യക്തി ആയിരിക്കാൻ പാടില്ല 

    Aഒന്ന് മാത്രം

    Bഇവയെല്ലാം

    Cമൂന്ന് മാത്രം

    Dഇവയൊന്നുമല്ല

    Answer:

    B. ഇവയെല്ലാം

    Read Explanation:

    വിവരാവകാശ കമ്മീഷൻ

    • കേന്ദ്ര ചീഫ് ഇൻഫർമേഷൻ കമ്മീഷണറും പത്തിൽ കൂടാത്ത ഇൻഫർമേഷൻ കമ്മീഷണർമാരും അടങ്ങുന്നതാണ് കേന്ദ്രവിവരവകാശ കമ്മീഷൻ്റെ ഘടന

    • പ്രധാനമന്ത്രി, ലോകസഭാ പ്രതിപക്ഷ നേതാവ്, ഒരു ക്യാബിനറ്റ് മന്ത്രി എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും തിരഞ്ഞെടുക്കുന്നത്.

    • കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും നിയമിക്കുന്നത് രാഷ്ട്രപതിയാണ്.
    • ന്യൂഡൽഹിയിലെ സി.ഐ.സി ഭവനാണ് വിവരാവകാശ കമ്മീഷൻ്റെ ആസ്ഥാനം.
    • കേന്ദ്ര വിവരാവകാശ കമ്മീഷണർമാരെ പുറത്താക്കുന്നത് സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം രാഷ്ട്രപതിയുടെ ഉത്തരവിലൂടെയാണ്
    • വിവരാവകാശ കമ്മീഷണറും മറ്റ് കമ്മീഷണർമാരും ഒരു നിയമനിർമ്മാണ സഭയിലും അംഗമായിരിക്കാൻ പാടില്ല. 
    • ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ അംഗമായിരിക്കുകയോ, ബിസിനസ് സ്ഥാപനങ്ങൾ നടത്തുന്ന വ്യക്തിയൊ ആയിരിക്കാൻ  പാടുള്ളതല്ല.

    Related Questions:

    ‘നമ്മുടെ ജനാധിപത്യത്തിന്റെ സൂര്യതേജസ്’ എന്നറിയപ്പെടുന്ന നിയമം ഏത് ?

    താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. ദേശീയ വിവരാവകാശ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി - അഞ്ച് വർഷം അല്ലെങ്കിൽ 65 വയസ്സ്
    2. കാലാവധി നിർദ്ദേശിക്കാനുള്ള അധികാരം പാർലമെൻ്റിനാണ്
    3. ആസ്ഥാനം - CIC ഭവൻ ന്യൂഡൽഹി
      കേന്ദ്ര / സംസ്ഥാന വിവരാവകാശ കമ്മീഷണർമാരുടെ സത്യപ്രതിഞ്ജയെക്കുറിച്ച് പ്രതിപാദിക്കുന്നത് വിവരാവകാശ നിയമത്തിലെ എത്രാം ഷെഡ്യുൾ ആണ് ?
      വിവരാവകാശ അപേക്ഷ ആരുടെ മുന്നിലാണ് സമർപ്പിക്കുന്നത് ?
      ഇന്ത്യയിൽ വിവരാവകാശ നിയമത്തിന്റെ മുൻഗാമി എന്ന് അറിയപ്പെടുന്നത് ഏതാണ്?