App Logo

No.1 PSC Learning App

1M+ Downloads

വലിയ തോത് ഭൂപടങ്ങൾക്ക് (Large Scale Maps) ഉദാഹരണങ്ങൾ ഇവയിൽ ഏതെല്ലാം ?

  1. അറ്റ്ലസ് ഭൂപടം
  2. ചുമർഭൂപടങ്ങൾ
  3. ധരാതലീയ ഭൂപടം

    A1, 3 എന്നിവ

    Bഇവയൊന്നുമല്ല

    Cഎല്ലാം

    D3 മാത്രം

    Answer:

    D. 3 മാത്രം

    Read Explanation:

    ഭൂപടവർഗ്ഗീകരണം തോതിന്റെ(scale) അടിസ്‌ഥാനത്തിൽ

    • ഭൂപടങ്ങൾ തയ്യാറാക്കാനുപയോഗിക്കുന്ന തോതിന്റെ(scale) അടിസ്‌ഥാനത്തിൽ അവയെ രണ്ടായി തിരിച്ചിരിക്കുന്നു:

      1. ചെറിയ തോത് ഭൂപടങ്ങൾ(Small scale maps)
      2. വലിയ തോത് ഭൂപടങ്ങൾ(Large scale maps)

    • ലോകം, വൻകരകൾ, രാജ്യങ്ങൾ, സംസ്ഥാനങ്ങൾ തുടങ്ങിയ വിസ്തൃതമായ പ്രദേശങ്ങളെ ചെറിയൊരു കടലാസിൽ ചിത്രീകരിക്കേണ്ടി വന്നാൽ വളരെക്കുറച്ച് വിവരങ്ങൾ മാത്രമെ അവയിൽ ഉൾപ്പെടുത്താൻ കഴിയുകയുള്ളു.

    • വലിയ ഭൂപ്രദേശങ്ങളിലെ പ്രധാന വിവരങ്ങൾ മാത്രം ഉൾപ്പെടുത്തി തയാറാക്കുന്ന ഭൂപടങ്ങളാണ് ചെറിയ തോത് ഭൂപടങ്ങൾ (Small Scale Maps).

    • എന്നാൽ താരതമ്യേന ചെറിയ ഭൂപ്രദേ ശങ്ങളായ വില്ലേജോ വാർഡോ ആണ് ഭൂപടത്തിൽ ചിത്രീകരിക്കുന്നതെങ്കിൽ ഒട്ടേറെ വിവരങ്ങൾ അതിൽ ഉൾപ്പെടുത്താൻ കഴിയും.

    • ഇത്തരത്തിൽ താരതമ്യേന ചെറിയ പ്രദേശങ്ങളുടെ വിശദമായ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ചിത്രീകരിക്കുന്ന ഭൂപടങ്ങളാണ് വലിയ തോത് ഭൂപടങ്ങൾ

    • ചെറിയ തോത് ഭൂപടങ്ങൾക്ക് ഉദാഹരണങ്ങൾ :
      • അറ്റ്ലസ് ഭൂപടം (Atlas Map)
      • ചുമർഭൂപടങ്ങൾ  (Wall Maps)

    • വലിയ തോത് ഭൂപടങ്ങൾക്ക് ഉദാഹരണങ്ങൾ :
      • കഡസ്ട്രൽ ഭൂപടം(Cadastral Map),
      • ധരാതലീയ ഭൂപടം (Topographical Map)

    Related Questions:

    ലോകത്തിലെ ഏറ്റവും വലിയ തടാകം ഏതാണ് ?
    സംരക്ഷിക്കപ്പെടേണ്ട ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ തന്നെ സംരക്ഷിക്കുന്ന രീതിയാണ് ?
    എല്ലാ ധാതുക്കളും എവിടെ നിന്നാണ് ഉത്ഭവിക്കുന്നത്?
    ഉത്തരായനരേഖ (232°N) കടന്നു പോകാത്ത രാജ്യമേത് ?
    ഭൂമധ്യ രേഖയുടെ ഇരുവശവും 30 ° ഉപോഷ്ണ ഉച്ചമർദ്ദ മേഖലയിൽ നിന്നും ഭൂമധ്യ രേഖ ന്യൂനമർദ്ദ മേഖലയിലേക്ക് വീശുന്ന കാറ്റുകൾ