Challenger App

No.1 PSC Learning App

1M+ Downloads

വൃക്കയുടെ ഘടനാപരവും ധർമപരവുമായ അടിസ്ഥാന ഘടകമായ നെഫ്രോൺ നിർവഹിക്കുന്ന ധർമ്മങ്ങൾ ഏതെല്ലാം ?

  1. രക്തത്തിലെ ജലത്തിന്റെ സാന്ദ്രത നിയന്ത്രിക്കുക
  2. രക്തത്തിൽ ലയിച്ചിട്ടുള്ള സോഡിയം ലവണങ്ങളുടെ അളവുകളുടെ നിയന്ത്രണം
  3. വിസർജ്യ വസ്തുവായ യൂറിയ വേർതീകരിച്ച് രക്തത്തെ ശുദ്ധീകരിക്കുക 

    Aii, iii എന്നിവ

    Bi മാത്രം

    Ciii മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    നെഫ്രോൺ 

    • വൃക്കയുടെ ഘടനാപരവും ധർമപരവുമായ അടിസ്ഥാന ഘടകത്തെ നെഫ്രോൺ എന്ന് വിളിക്കുന്നു 
    • നെഫ്രോൺ നിർവഹിക്കുന്ന ധർമ്മങ്ങൾ :
      • രക്തത്തിലെ ജലത്തിന്റെ സാന്ദ്രത നിയന്ത്രിക്കുക 
      • രക്തത്തിൽ ലയിച്ചിട്ടുള്ള സോഡിയം ലവണങ്ങളുടെ അളവുകളുടെ നിയന്ത്രണം
      • വിസർജ്യ വസ്തുവായ യൂറിയ വേർതീകരിച്ച് രക്തത്തെ ശുദ്ധീകരിക്കുക 
    • രക്തത്തിൽ ലയിച്ചിട്ടുള്ള ജലം, സോഡിയം എന്നിവ നിയന്ത്രിക്കുന്നതിലൂടെ രക്തസമ്മർദ്ദം ക്രമീകരിക്കുന്നതിൽ നെഫ്രോൺ മുഖ്യപങ്ക് വഹിക്കുന്നു 
    • ആന്റിഡയറെറ്റിക് (antidiuretic), അൽഡോസ്റ്റീറോൺ (aldosterone), പാരാതൈറോയിഡ് (parathyroid) എന്നീ ഹോർമോണുകളാണ് ഇവയുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് 
    • ആരോഗ്യവാനായ ഒരു വ്യക്തിയുടെ  വൃക്കയിൽ  ഏകദേശം 1 മുതൽ 1.5 ദശലക്ഷം വരെ നെഫ്രോണുകൾ അടങ്ങിയിരിക്കുന്നതായി കണക്കാക്കപ്പെടുന്നു 

    Related Questions:

    ശരീരത്തിൽ ഉപാപചയ പ്രവർത്തനങ്ങളുടെ ഫലമായി രൂപം കൊള്ളുന്ന നൈട്രോജനിക മാലിന്യങ്ങളെ പുറന്തള്ളുന്ന പ്രക്രിയയുടെ പേരെന്ത്?
    Which of the following is not accumulated by the body of living organisms?
    What is the average weight of a human kidney?
    ഏറ്റവും കൂടുതൽ വിഷാംശമുള്ള നൈട്രോജനിക മാലിന്യം ഏതാണ്, അതിനെ പുറന്തള്ളാൻ കൂടുതൽ വെള്ളം ആവശ്യമുള്ളത്?
    ക്രസ്റ്റേഷ്യനുകളായ (Crustaceans) കൊഞ്ച് പോലുള്ള ജീവികളുടെ വിസർജ്ജനേന്ദ്രിയം ഏത്?