App Logo

No.1 PSC Learning App

1M+ Downloads

വേഴ്സായി ഉടമ്പടിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരിച്ചറിയുക:

  1. ഒന്നാം ലോകമഹായുദ്ധത്തിൻ്റെ അവസാനം അടയാളപ്പെടുത്തിക്കൊണ്ടുള്ള ഉടമ്പടി
  2. 1919 ജൂൺ 28 ന് ഒപ്പുവച്ചു.
  3. ലീഗ് ഓഫ് നേഷൻസ് ഈ ഉടമ്പടി പ്രകാരമാണ് സ്ഥാപിക്കപ്പെട്ടത് .

    Aഇവയൊന്നുമല്ല

    B1 മാത്രം ശരി

    Cഎല്ലാം ശരി

    D3 മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    വേഴ്സായി ഉടമ്പടി

    • ഒന്നാം ലോക മഹായുദ്ധത്തിൻ്റെ അന്ത്യം കുറിക്കുകയും 1919 ജൂൺ 28-ന് ഒപ്പുവെക്കുകയും ചെയ്തു.
    • ഒന്നാം ലോക മഹായുദ്ധത്തിനുശേഷം സമാധാന വ്യവസ്ഥകൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള പാരീസ് സമാധാന സമ്മേളനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉടമ്പടികളിലൊന്നാണിത്.
    • വേഴ്സായി സന്ധി ഒപ്പ് വയ്ക്കാൻ നേതൃത്വം നൽകിയ രാജ്യങ്ങൾ : ബ്രിട്ടൺ,ഫ്രാൻസ് 
    • ഇത് പ്രകരം ജർമനിക്ക് അൽസയ്സ് , ലോറെൻ പ്രദേശങ്ങൾ ഫ്രാൻസിന് വിട്ടുകൊടുക്കേണ്ടി വന്നു 
    • ക്യൂപെനും ,മാൾമെഡിയും ബെൽജിയത്തിന് നൽകി
    • ഷെൽസ് വിക്, ഹോൾസ്റ്റൈൽ എന്നീ പ്രദേശങ്ങൾ ഡെന്മാർക്കിന് തിരിച്ചു നൽകി
    • ജർമ്മനിയുടെ പടിഞ്ഞാറ് അതിർത്തിയിൽ പോളണ്ട് എന്ന പുതിയ രാഷ്ട്രം സ്ഥാപിക്കപ്പെട്ടു.
    • യുദ്ധ കുറ്റവും ജർമ്മനിയുടെ മേൽ അടിച്ചേൽപ്പിച്ചുകൊണ്ട് വലിയൊരു സംഖ്യ നഷ്ടപരിഹാരമായും ഈടാക്കി

    Related Questions:

    രണ്ടാം മൊറോക്കൻ പ്രതിസന്ധി അറിയപ്പെടുന്ന മറ്റൊരു പേര്?
    ഒന്നാം ലോകമഹായുദ്ധം ആരംഭിച്ച വർഷം ഏതാണ് ?

    ആർച്ച്ഡ്യൂക്ക് ഫ്രാൻസ് ഫെർഡിനാൻഡിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിച്ച് ശരിയായവ കണ്ടെത്തുക:

    1. 1914 ജൂൺ 28-ന് ബോസ്‌നിയൻ തലസ്ഥാനമായ സാരയാവോയിലാണ് സംഭവിച്ചത്
    2. ബോസ്നിയൻ സെർബ് ദേശീയവാദിയായ ഗാവ്‌ലൊ പ്രിൻസിപ്പായിരുന്നു കൊലയാളി.
    3. ഈ സംഭവം സെർബിയയോട് ഓസ്ട്രിയ യുദ്ധം പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ചു.
    4. ഒന്നാം ലോക യുദ്ധം സംഭവിക്കാൻ പെട്ടെന്നുള്ള കാരണമായി കണക്കാക്കപ്പെടുന്നു
      Which battle in 1916 was known for the first use of tanks in warfare?
      ഒന്നാം ലോകമഹായുദ്ധത്തിൽ അമേരിക്ക രംഗപ്രവേശം ചെയ്യാനിടയായ നിർണായക സംഭവം ഏതായിരുന്നു?