App Logo

No.1 PSC Learning App

1M+ Downloads

വ്യവഹാരവാദികളെ തിരിച്ചറിയുക ?

  1. ജോൺ ഡ്യൂയി
  2. ജോൺ ബി വാട്സൺ
  3. വില്യം ജെയിംസ്
  4. തോണ്ടെയ്ക്ക്
  5. പാവ്ലോവ് 

    A2, 4, 5 എന്നിവ

    B1, 3

    C2, 3

    D4 മാത്രം

    Answer:

    A. 2, 4, 5 എന്നിവ

    Read Explanation:

    വ്യവഹാരവാദം (Behaviourism)

    • പാവ്ലോവിൻറെ പഠനങ്ങളെയും സ്വന്തം നിരീക്ഷണങ്ങളെയും അടിസ്ഥാനമാക്കി ജോൺ ബി വാട്സൺ വ്യവഹാരവാദത്തിന് രൂപം നൽകി.
    • ജീവികളിൽ നടത്തിയ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയ കാര്യങ്ങൾ മനുഷ്യർക്കും ബാധകമാണെന്ന് ഇവർ കരുതി.
    • മനസ്സ് നിരീക്ഷണ വിധേയമല്ലാത്തതിനാൽ അതിനെ അവർ തീർത്തും അവഗണിച്ചു.
    • മനുഷ്യനുൾപ്പെടെയുള്ള എല്ലാ ജീവികളുടെയും വ്യവഹാരങ്ങൾ ചോദക-പ്രതികരണ ബന്ധങ്ങളിൽ അധിഷ്ഠിതമാണെന്ന് ഇവർ വാദിച്ചു.
    • അനുകരണം, ആവർത്തനം എന്നിവ വഴി ഏതൊരു വ്യവഹാരത്തെയും നാം ആഗ്രഹിക്കുന്ന രീതിയിലേക്ക് മാറ്റാനാവുമെന്ന വിശ്വാസത്തെ ഇവർ ബലപ്പെടുത്തി.
    • അതുകൊണ്ടുതന്നെ വലിയ അംഗീകാരം എളുപ്പത്തിൽ കിട്ടി.
    • 1920 മുതൽ 1960 വരെ മനശാസ്ത്ര മേഖല അടക്കി വാണു.
    • പ്രധാനപ്പെട്ട മറ്റു വ്യവഹാരവാദികൾ :-
      • പാവ്ലോവ് 
      • സ്കിന്നർ
      • തോണ്ടെയ്ക്ക്

    Related Questions:

    പോർട്ട്ഫോളിയോ വിലയിരുത്തൽ സൂചക ങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
    വ്യക്തിയുടെ വിജ്ഞാനാർജനത്തിലും വൈജ്ഞാനിക ഘടനയുടെ വികാസത്തിലും സാമൂഹിക സാംസ്കാരിക ഇടപെടലുകളുടെ പങ്ക് നിർണ്ണായകം എന്ന് സിദ്ധാന്തിക്കുന്ന വാദം അറിയപ്പെടുന്നത് ?
    Guilford divergent thinking instruments is associated with
    "പ്രതികരണത്തിന്റെ ഫലം സുഗമുള്ളതാണെങ്കിൽ അത് വീണ്ടും ആവർത്തിക്കപ്പെടും. അല്ലാത്ത പക്ഷം അതിനുള്ള സാധ്യത കുറവാണ്". ഇത് തോൺഡൈക്കിന്റെ ഏത് നിയമവുമായി ബന്ധപ്പെട്ടതാണ് ?
    During which stage does Freud say sexual feelings are dormant?