Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. 1960 കളുടെ അവസാനത്തോടെ ഒരു കൂട്ടം അമേരിക്കൻ ശാസ്ത്രകാരന്മാരും പര്യവേഷകരും ചേർന്ന് രൂപപ്പെടുത്തിയ ആശയങ്ങളാണ് ഫലക വിവർത്തനിക സിദ്ധാന്തമായി രൂപപ്പെട്ടത്.
  2. 1967-ൽ 'ഫലകചലന സിദ്ധാന്തം' ആവിഷ്‌കരിച്ച ശാസ്ത്രജ്ഞൻ - ആൽഫ്രഡ്‌ വെഗ്നർ
  3. ലിത്തോസ്ഫിയർ പാളി അസ്‌തനോസ്‌ഫിയറിലൂടെ തെന്നി മാറുന്നു എന്ന് പ്രസ്‌താവിക്കുന്ന സിദ്ധാന്തമാണ് ഫലകചലന സിദ്ധാന്തം.

    Aഎല്ലാം ശരി

    B1, 3 ശരി

    C3 മാത്രം ശരി

    D2, 3 ശരി

    Answer:

    B. 1, 3 ശരി

    Read Explanation:

    ഫലകവിവർത്തനികം (Plate Tectonics)

    • 1960 കളുടെ അവസാനത്തോടെ ഒരു കൂട്ടം അമേരിക്കൻ ശാസ്ത്രകാരന്മാരും പര്യവേഷകരും ചേർന്ന് രൂപപ്പെടുത്തിയ ആശയങ്ങളാണ് ഫലക വിവർത്തനിക സിദ്ധാന്തമായി രൂപപ്പെട്ടത്.

    • വൻകരാവിസ്ഥാപനം, സമുദ്രതട വ്യാപനം തുടങ്ങിയ സിദ്ധാന്തങ്ങളെയെല്ലാം സമന്വയിപ്പിച്ചുകൊണ്ടാണ് ഈ സിദ്ധാന്തം ആവിഷ്‌കരിച്ചിട്ടുള്ളത്.

    • 1967-ൽ 'ഫലകചലന സിദ്ധാന്തം' ആവിഷ്‌കരിച്ച ശാസ്ത്രജ്ഞൻ - മക്കിൻസി, പാർക്കർ, മോർഗൻ .

    • വൻകരകളുടേയും സമുദ്രങ്ങളുടേയും പരിണാമത്തെ സംബന്ധിച്ച ഏറ്റവും ആധുനിക സങ്കൽപ്പ സിദ്ധാന്തം ഫലകചലന സിദ്ധാന്തം

    • ലിത്തോസ്ഫിയർ പാളി അസ്‌തനോസ്‌ഫിയറിലൂടെ തെന്നി മാറുന്നു എന്ന് പ്രസ്‌താവിക്കുന്ന സിദ്ധാന്തമാണിത്.

    • വൻകരയും സമുദ്രഭാഗവും ചേർന്ന ശിലാമണ്ഡലത്തിന്റെ കനത്ത ശിലാപാളികളുൾപ്പെടുന്ന ക്രമരഹിതവും ബൃഹത്തുമായ ഭൂഭാഗങ്ങൾ അറിയപ്പെടുന്ന പേര് ടെക്ടോണിക് ഫലകങ്ങൾ/ശിലാമണ്ഡലഫലകങ്ങൾ


    Related Questions:

    താഴെ കൊടുത്തിരിക്കുന്നവയിൽ ഘനീഭവിക്കലിനെ (condensation) നേരിട്ട് സഹായിക്കാത്ത ഘടകം ഏത് ?
    long distance radio communication is (made possible through the thermosphere by the presence of:
    ഭൂകമ്പം വിവിധ ദിശകളിലേക്ക് തരംഗരൂപത്തിൽ ഊർജ്ജം മോചിപ്പിക്കപ്പെടുന്ന തിന് കാരണമാകുന്നു. ഭൂകമ്പം സൃഷ്ടിക്കുന്ന തരംഗങ്ങൾ വ്യത്യസ്ത തരത്തിലാണ് സഞ്ചരിക്കുന്നത്. താഴെ നൽകിയിട്ടുള്ള ഭൂകമ്പ തരംഗങ്ങളിൽ ഏത് തരംഗമാണ് തരംഗ ദിശയ്ക്ക് സമാന്തരമായി കമ്പനം സൃഷ്ടിക്കുകയും തന്മൂലം പദാർത്ഥങ്ങൾക്ക് വികാസ സങ്കോചങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നത് ?
    നാസ്ക ഫലകം സ്ഥിതി ചെയ്യുന്നത് :
    താഴെ പറയുന്നവയിൽ ബ്രൗൺ ഡയമണ്ട് എന്നറിയപ്പെടുന്നത് എന്ത് ?