App Logo

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക:

  1. കമ്പ്യൂട്ടർ സിസ്റ്റങ്ങളെ നശിപ്പിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന സോഫ്റ്റ്‌വെയറുകളെയാണ് മാൽവെയറുകൾ എന്ന് വിളിക്കാറുള്ളത്.
  2. വൈറസുകൾ, വേമുകൾ, ട്രോജൻ വൈറസുകൾ, സ്പൈവെയർ, ആഡ്‌വെയർ, റാൻസംവെയർ എന്നിവയെല്ലാം മാൽവെയറുകളുടെ കൂട്ടത്തിൽപ്പെടുന്നു.

    A2 മാത്രം ശരി

    Bഇവയൊന്നുമല്ല

    C1 മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    കമ്പ്യുട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെ പൊതുവായി മലിഷ്യസ് സോഫ്റ്റ് വെയർ അല്ലെങ്കിൽ മാൽവെയറുകൾ(malware) എന്നു പറയാം. കമ്പ്യൂട്ടർ ഉപയോഗിക്കുന്ന ആളിന്റെ അറിവില്ലാതെ കമ്പ്യൂട്ടർ സിസ്റ്റെം തകരാറിലാക്കാൻ വേണ്ടി തയ്യാറാക്കിയ സോഫ്റ്റ് വെയറുകളാണു മാൽവെയറുകൾ. ചിലപ്പോൾ ഇത്തരം ഉപദ്രവകാരികളായ മാൽവെയറുകളെ മുഴുവനായി കമ്പ്യൂട്ടർ വൈറസ് എന്നു വിശേഷിപ്പിക്കപ്പെടാറുണ്ട്. അതിൽ വൈറസ് എന്ന വിഭാഗവും ഉൾപ്പെടുന്നു. മാൽവെയർ എന്ന വിഭാഗത്തിൽ വൈറസ്, വേം, ട്രോജൻ ഹോഴ്സ്, സ്പൈ വെയർ, ആഡ് വെയർ, ക്രൈം വെയർ, റൂട്ട്കിറ്റ്സ്, മറ്റ് ഉപദ്രവകാരികളായ സോഫ്റ്റ് വെയറുകളും പ്രോഗ്രാമുകളും ഉൾപ്പെടും.


    Related Questions:

    താഴെപ്പറയുന്നവയിൽ സൈബർ കുറ്റകൃത്യങ്ങളിലെ ഉപകരണങ്ങളിൽ പെടാത്തത്?
    വാനാക്രൈയ്‌ക്കെതിരെ മൈക്രോസോഫ്റ്റ് എഞ്ചിനീയർമാർ വികസിപ്പിച്ച പ്രോഗ്രാമർ
    തുടക്കത്തിൽ വൈറ്റ് ഹാറ്റ് ഹാക്കർമാരായി പ്രവർത്തിക്കുകയും പിന്നീട് സാമ്പത്തിക ലാഭത്തിനായി വിവരങ്ങൾ പ്രസിദ്ധിപ്പെടുത്തുകയും ചെയ്യുന്ന ഹാക്കർമാരാണ് ?
    ഇന്ത്യയിലെ ആദ്യത്തെ സൈബർ കുറ്റവാളി ?
    ബാങ്ക് ഉദ്യോഗസ്ഥ എന്ന വ്യാജേന മുതിർന്ന പൗരനെ വിളിച്ച് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും സ്വകാര്യ ഫോൺ മുഖേനയും ഇ-മെയിൽ മുഖേനയും ചോർത്തിയെടുത്തു. ശേഷം മുതിർന്ന പൗരൻറെ അക്കൗണ്ടിൽ നിന്നും 71000 രൂപ ഡെബിറ്റ് ചെയ്യപ്പെട്ടു. ഇവിടെ നടന്ന കുറ്റകൃത്യം ഏത് ?