App Logo

No.1 PSC Learning App

1M+ Downloads

സംയോജക സീമയുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

  1. ഒരു ഫലകം മറ്റൊന്നിന്റെ അടിയിലേക്ക് ആണ്ട് പോയി ഭൂവൽക്കം നശിക്കപ്പെടുന്ന ഇടങ്ങളാണ് സംയോജക സീമ.
  2. ഫലകം  ആണ്ടു പോകുന്ന സ്ഥലത്തിനെ നിമഞ്ജന മേഖല എന്ന് പറയുന്നു.
  3. ഹിമാലയവും ആല്പ്സും രൂപപ്പെട്ടത് സംയോജക സീമയ്ക്ക് ഉദാഹരണങ്ങളാണ്.

    Ai മാത്രം ശരി

    Biii മാത്രം ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    C. എല്ലാം ശരി

    Read Explanation:

    സംയോജക സീമ

    • ഒരു ഫലകം മറ്റൊന്നിന്റെ അടിയിലേക്ക് ആണ്ട് പോയി ഭൂവൽക്കം നശിക്കപ്പെടുന്ന ഇടങ്ങളാണ് സംയോജക സീമ
    • കൂട്ടിമുട്ടുന്ന ഫലകങ്ങളുടെ സാന്ദ്രതയുടെ തോത് അനുസരിച്ച് കൂടുതൽ സാന്ദ്രത ഉള്ളത് കുറവുള്ളതിന്റെ മുകളിലേക് തെന്നി നിരങ്ങി സഞ്ചരിക്കുന്നു. 
    • ഫലകം  ആണ്ടു പോകുന്ന സ്ഥലത്തിനെ  നിമഞ്ജന മേഖല എന്ന് പറയുന്നു. 
    • ഭൂഘണ്ടങ്ങളുടെ സാന്ദ്രത സമുദ്ര ഭൂപാളിയെക്കാൾ കുറവ് ആയതു കൊണ്ട് ഇവ കൂട്ടിമുട്ടുമ്പോൾ എല്ലായ്പോഴും സമുദ്ര ഭൂപാളി ഭൌമാന്തർ ഭാഗത്തേക്ക് ആഴ്ന്നിറങ്ങുന്നു.
    • ഭൂഘണ്ടങ്ങൾ ആണു കൂട്ടിമുട്ടുന്നതെങ്കിൽ അവിടെ സാന്ദ്രത കുറവുള്ളതിൻെ  ഉയർച്ച സംഭവിക്കുന്നു.
    • ഇങ്ങനെ ഉയരം കൂടിയ പാർവത നിരകൾ സൃഷ്ടിക്കപ്പെടുന്നു. ഇവിടെയും സാന്ദ്രത കൂടിയ ഫലകം ഭൌമാന്തർ ഭാഗത്തേക്ക്‌ ആഴ്ന്നിറങ്ങുന്നു.
    • ഹിമാലയവും ആല്പ്സും രൂപപ്പെട്ടത്  സംയോജക സീമയ്ക്ക് ഉദാഹരണമാണ്.

    Related Questions:

    വിമാനങ്ങളുടെ സഞ്ചാരത്തിന് ഏറ്റവും അനുയോജ്യമായ അന്തരീക്ഷപാളി ഏത് ?

    ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. ലോഹദ്യുതി , അലോഹദ്യുതി എന്നിങ്ങനെ രണ്ടു രീതികളിൽ ധാതുക്കളിൽ തിളക്കം കാണപ്പെടുന്നു.
    2. ഉയർന്ന അപവർത്തനാങ്കവും ഉയർന്ന സാന്ദ്രതയും ഉള്ള  അതാര്യ വസ്തുക്കളായ ഗലീന പൈറൈറ്റ്‌സ്, ചാൽക്കോ പൈറൈറ്റ്‌സ്  എന്നീ ലോഹങ്ങളുടെ സവിശേഷതയെ  ലോഹദ്യുതി എന്ന് പറയുന്നു .
    3. വിട്രീയസ്, പേർളി, സിൽക്കി, റസിനസ്, അഡമെൻഡൈൻ, ഗ്രീസി എന്നിങ്ങനെ വിവിധതരത്തിലുള്ള തിളക്കങ്ങൾ അടങ്ങുന്നതാണ് അലോഹദ്യുതി.
      ശിലകളെകുറിച്ച് പഠനം നടത്തുന്ന ശാസ്ത്രജ്ഞർ അറിയപ്പെടുന്നത് ?
      ഏറ്റവും കൂടുതൽ മരുഭൂമികൾ കാണപ്പെടുന്ന വൻകര ഏതാണ് ?

      അവസാദശിലകളുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

      1. ഭാരവും കാഠിന്യവും കുറവായ ശിലകളാണ് അവസാദശിലകൾ
      2. ജലകൃത ശിലകൾ,  സ്തരിത ശിലകൾ എന്നിങ്ങനെയും അവസാദശിലകൾ അറിയപ്പെടുന്നു
      3. പെട്രോളിയം,  കൽക്കരി എന്നിവ കാണപ്പെടുന്ന ശിലകളാണ് അവസാദശിലകൾ.