Challenger App

No.1 PSC Learning App

1M+ Downloads

സന്യാസി-ഫക്കീർ കലാപത്തെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?

  1. ഈസ്റ്റ് ഇന്ത്യാ കമ്പനി ബംഗാളിലുണ്ടായ ക്ഷാമം പരിഹരിക്കുന്നതിൽ പരാജയപ്പെട്ടു.
  2. കർഷക കലാപത്തിന് സന്യാസിമാരുടെയും ഫക്കീർമാരുടെയും പിന്തുണയുണ്ടായിരുന്നു.
  3. ഈ കലാപത്തിന് നേതൃത്വം നൽകിയത് ഭവാനി പഥകും മുകുന്ദ റാവുവും ആയിരുന്നു.

    A1, 2

    B2 മാത്രം

    C2, 3

    D1

    Answer:

    A. 1, 2

    Read Explanation:

    • സന്യാസി-ഫക്കീർ കലാപം 1760-കളോടെ ബംഗാളിൽ അരങ്ങേറി.

    • ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സാമ്പത്തിക നയങ്ങൾ കർഷകരെയും സാധാരണക്കാരെയും ദോഷകരമായി ബാധിച്ചതിനാലാണ് ഈ കലാപം ആരംഭിച്ചത്.

    • കമ്പനി ക്ഷാമം നേരിടാൻ യാതൊരു നടപടിയും സ്വീകരിക്കാതിരുന്നത് ജനരോഷം വർദ്ധിപ്പിച്ചു.

    • ഭവാനി പഥക്, മജ്നു ഷാ എന്നിവരായിരുന്നു ഈ കലാപത്തിന്റെ പ്രധാന നേതാക്കൾ.


    Related Questions:

    ഇന്ത്യയിലെ ഫ്രഞ്ചുകാരുടെ സാന്നിധ്യത്തെക്കുറിച്ച് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

    1. ഡച്ചുകാർക്ക് ശേഷം കച്ചവടത്തിനായി എത്തിയവരിൽ ഫ്രഞ്ചുകാരും ഉൾപ്പെടുന്നു.
    2. കർണാട്ടിക് യുദ്ധങ്ങളിൽ ഫ്രഞ്ചുകാർക്ക് പൂർണ്ണ വിജയം ലഭിച്ചു.
    3. കർണാട്ടിക് യുദ്ധങ്ങൾക്ക് ശേഷം ഫ്രഞ്ചുകാരുടെ ആധിപത്യം വർദ്ധിച്ചു.
    4. പോണ്ടിച്ചേരി, യാനം, കാരയ്ക്കൽ, മാഹി എന്നിവിടങ്ങളിൽ ഫ്രഞ്ചുകാർക്ക് സ്വാധീനമുണ്ടായിരുന്നു.

      1857 ലെ കലാപത്തിൻ്റെ പരിമിതികളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏവ?

      1. കലാപം ഉത്തരേന്ത്യയിലെ ഏതാനും ഭാഗങ്ങളിൽ മാത്രമായി ഒതുങ്ങി.
      2. കലാപത്തിന് വ്യക്തമായ സംഘടിത നേതൃത്വം ഉണ്ടായിരുന്നു.
      3. കമ്പനി സൈന്യത്തിന് കലാപകാരികളെക്കാൾ മെച്ചപ്പെട്ട സൈനിക ശേഷി ഉണ്ടായിരുന്നു.
      4. ഇന്ത്യയിലെ മധ്യവർഗം കലാപത്തെ പൂർണ്ണമായി പിന്തുണച്ചു.

        കടൽ മാർഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യർ പോർച്ചുഗീസുകാരായിരുന്നു. താഴെ പറയുന്നവയിൽ വാസ്കോ ഡ ഗാമയുടെ ആദ്യ ഇന്ത്യൻ യാത്രയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ്?

        1. വാസ്കോ ഡ ഗാമ 1498-ൽ കോഴിക്കോടിന് സമീപമുള്ള കാപ്പാട് എന്ന സ്ഥലത്താണ് എത്തിച്ചേർന്നത്.
        2. അറബികളായിരുന്നു കോഴിക്കോടുമായുള്ള വിദേശ വ്യാപാരം നിയന്ത്രിച്ചിരുന്നത്.
        3. പോർച്ചുഗീസുകാർക്ക് വ്യാപാരാനുമതി നൽകണമെന്ന ഗാമയുടെ ആവശ്യം സാമൂതിരി അംഗീകരിച്ചു.
        4. ഗാമ കണ്ണൂരിലെ കോലത്തിരി രാജാവിൽ നിന്ന് വ്യാപാരാനുമതി നേടി.
          വാസ്കോഡഗാമ ഇന്ത്യയിൽ എത്തിയ വർഷം ഏത്?

          ഒന്നാം സ്വാതന്ത്ര്യസമരത്തിന് കാരണമായ രണ്ട് പ്രധാന ബ്രിട്ടീഷ് നയങ്ങൾ ഏവ?

          1. സൈനിക സഹായ വ്യവസ്ഥ
          2. കുടിയേറ്റ നയം
          3. ദത്തവകാശ നിരോധന നിയമം
          4. നീതിനിർവഹണ നിയമം