App Logo

No.1 PSC Learning App

1M+ Downloads

സാമൂഹിക നീതി വകുപ്പിന്റെ ചില സംരംഭങ്ങളുടെയും ഗുണഭോക്താക്കളുടെയും ശരിയായ ജോഡി തിരഞ്ഞെടുക്കുക.

  1. നിരാമയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി -ഭിന്നശേഷിയുള്ളവർ
  2. സമന്വയ -സാമൂഹിക പ്രതിരോധം
  3. അഭയ കിരണം - അനാഥരായ സ്ത്രീകൾ.
  4. സായംപ്രഭ ഹോം - മുതിർന്ന പൗരൻമാർ.

    Aഒന്നും മൂന്നും നാലും ശരി

    Bമൂന്ന് മാത്രം ശരി

    Cരണ്ടും, നാലും ശരി

    Dരണ്ടും നാലും ശരി

    Answer:

    A. ഒന്നും മൂന്നും നാലും ശരി

    Read Explanation:

    •  നാഷണൽ ട്രസ്റ്റ് നിയമത്തിന്റെ പരിധിയിൽ വരുന്ന ഭിന്ന  ശേഷിക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്നതിനുള്ള പദ്ധതി -നിരാമയ.
    • ഭിന്നശേഷിക്കാർക്ക്  സാമൂഹ്യാധിഷ്ഠിത പുനരധിവാസം ഉറപ്പാക്കുന്നതിനും ഏകീകൃത മാതൃകയിൽ സേവനം നൽകുന്നതിനുമായി സന്നദ്ധ സംഘടനകൾ വഴി നടപ്പിലാക്കുന്ന പദ്ധതി -അതിജീവനം. 
    •  ഭിന്നലിംഗക്കാർക്ക് വിവിധ മേഖലകളിൽ വൈദഗ്ധ്യം നേടാനും സ്വയംതൊഴിൽസ്ഥാപിക്കുന്നതിന് ഉപജീവനമാർഗം കണ്ടെത്താനുമായി സാമൂഹിക നീതി വകുപ്പ് കൊണ്ടുവന്ന പദ്ധതി -സാകല്യം.
    • ട്രാൻസ്ജെൻഡർ സമൂഹത്തിനായി നടപ്പിലാക്കിയ തുടർവിദ്യാഭ്യാസ പദ്ധതി - സമന്വയ (സംസ്ഥാന സാക്ഷരതാ മിഷൻ).
    •  

    Related Questions:

    ഓൾ ഇന്ത്യ സർവ്വീസിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് താഴെ പറയുന്നതിൽ ഏതാണ്?
    സംസ്ഥാന വനിതാ കമ്മീഷൻ വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത് ആർക്ക്?

    'കേരള ഒഴിപ്പിക്കൽ നിരോധന നിയമ'വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

    1.കേരള ഒഴിപ്പിക്കൽ നിരോധന നിയമം (KERALA  STATE OF EVACUATION  PROCEEDING ACT ) പാസാക്കിയത് 1955 ലാണ്.

    2.കുടിയാന്മാരെയും കുടികിടപ്പുകാരെയും അനാവശ്യമായി ഒഴിപ്പിക്കുന്നതിൽ നിന്നും സംരക്ഷിക്കുവാൻ വേണ്ടി കൊണ്ടുവന്ന നിയമമാണിത്. 

    3.ഭൂപരിഷ്കരണനിയമം കൊണ്ടുവരുന്നതിൻറെ മുന്നോടിയായാണ് എല്ലാതരം ഒഴിപ്പിക്കലുകളും തടഞ്ഞുകൊണ്ടുള്ള ഈ നിയമം മുൻകൂട്ടിതന്നെ പാസാക്കിയത്.

    ചുവടെ പറയുന്നവരിൽ ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കളിൽ ഉൾപ്പെടുന്നതാരു?
    കേരളത്തിൽ ദുരന്ത സാഹചര്യത്തിൽ പൊതു ഏകോപനത്തിന്റെയും ദുരിതാശ്വാസത്തിന്റെയും ചുമതല വഹിക്കുന്ന വകുപ്പ്. ?