App Logo

No.1 PSC Learning App

1M+ Downloads

സൈമൺ ബൊളിവറുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യം നേടിയ രാജ്യങ്ങൾ ഇവയിൽ ഏതെല്ലാമാണ്?

  1. ബൊളീവിയ
  2. ഇക്വഡോർ
  3. പനാമ
  4. അർജന്റീന

    A1, 2 എന്നിവ

    B1, 2, 3 എന്നിവ

    C2, 3 എന്നിവ

    D3 മാത്രം

    Answer:

    B. 1, 2, 3 എന്നിവ

    Read Explanation:

    സൈമൺ ബൊളിവർ

    • തെക്കൻ അമേരിക്കൻ വൻ‌കരയിലെ ഒട്ടേറെ രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനു വഴിയൊരുക്കിയ സൈനിക നേതാവും രാഷ്ട്രതന്ത്രജ്ഞനുമായ വ്യക്തി.
    • 1811നും 1825നുമിടയിൽ ബൊളിവർ യുദ്ധങ്ങൾ എന്നറിയപ്പെടുന്ന പോരാ‍ട്ടങ്ങളിലൂടെ തെക്കേ അമേരിക്കൻ വൻ‌കരയിലെ രാജ്യങ്ങളിൽ തദ്ദേശീയ ഭരണകൂടങ്ങൾ സ്ഥാപിച്ചു.
    • ലാറ്റിനമേരിക്കയുടെ വിമോചന നായകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
    • കൊളംബിയയുടെയും ബൊളീവിയയുടെയും ആദ്യത്തെ പ്രസിഡൻറ്.

    സൈമൺ ബൊളിവറുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യം നേടിയ രാജ്യങ്ങൾ:

    1. ബൊളീവിയ
    2. ഇക്വഡോർ
    3. പനാമ
    4. കൊളംബിയ
    5. പെറു
    6. വെനസ്വേല

    Related Questions:

    1817ൽ 'ദി ക്രോസ്സിങ് ഓഫ് ആന്റിസ്' എന്നറിയപ്പെടുന്ന സൈനിക മുന്നേറ്റത്തിന് നേതൃത്വം നൽകിയത് ?
    ലാറ്റിനമേരിക്കയിലെ ആദ്യകാല വിപ്ലവകാരികളിൽ പ്രധാനിയായിരുന്നത് ഇവരിൽ ആരാണ്?

    മിച്ചോല്‍പാദനം കോളനിവല്‍ക്കരണത്തിലേക്ക് നയിച്ചതെങ്ങനെ?. താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ കാരണങ്ങൾ കണ്ടെത്തുക:

    1.ഉത്പന്നങ്ങൾ വിറ്റഴിക്കാന്‍ ആഭ്യന്തരകമ്പോളം മതിയായിരുന്നില്ല.

    2.യൂറോപ്പിലെ വ്യാവസായിക രാഷ്ട്രങ്ങളുടെ മത്സരം.

    3.യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളില്‍ കച്ചവട ആധിപത്യം.

    4.രാഷ്ട്രീയ അധികാരവും സൈനിക ശേഷിയും ഉപയോഗിച്ച് ചൂഷണം.

    5.രാജ്യങ്ങളെ കോളനികളാക്കി.

    ലാറ്റിനമേരിക്കൻ കോളനികളിൽ സ്പെയിൻ നടപ്പിലാക്കിയ മെർക്കൻ്റിലിസ്റ്റ് നയങ്ങളുടെ പ്രധാന ലക്ഷ്യം എന്തായിരുന്നു?
    മൻറോ സിദ്ധാന്തം ആവിഷ്ക്കരിച്ച വർഷം?