App Logo

No.1 PSC Learning App

1M+ Downloads

തെക്കു-പടിഞ്ഞാറൻ മൺസൂണിന്റെ ബംഗാൾ ഉൾക്കടൽ ശാഖയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരിച്ചറിയുക :

  1. മ്യാൻമറിലും തെക്കുകിഴക്കൻ ബംഗ്ലാദേശിലും വീശിയടിക്കുന്നു.
  2. മ്യാൻമർ തീരത്തുള്ള അരക്കൻ കുന്നുകൾ ഈ കാറ്റിൻറെ നല്ലൊരുഭാഗം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുതന്നെ തിരിച്ചുവിടുന്നു.
  3. പശ്ചിമബംഗാളിലും ബംഗ്ലാദേശിലും വച്ച് ഈ മൺസൂൺ ശാഖ ഹിമാലയപർവതത്തിന്റെയും വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ താപീയന്യൂനമർദത്തിന്റെയും സ്വാധീനത്താൽ രണ്ടായി പിരിയുന്നു.

    Ai, ii എന്നിവ

    Bഇവയെല്ലാം

    Cii, iii എന്നിവ

    Di മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    തെക്കു-പടിഞ്ഞാറൻ മൺസൂൺ

    • തെക്കു-പടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ പ്രധാനമായും കടലിൽ നിന്ന് കരയിലേക്കാണ് വീശുന്നത്.
    • ഈ കാറ്റുകൾ ഇന്ത്യൻ മഹാസമുദ്രം, അറബിക്കടൽ, ബംഗാൾ ഉൾക്കടൽ എന്നിവ കടന്ന് ഇന്ത്യയിലെത്തുന്നു.
    • ഈ കാറ്റുകൾ ഇന്ത്യയിൽ പൊതുവെ മഴയ്ക്ക് കാരണമാകുന്നു.
    • തെക്കുപടിഞ്ഞാറൻ മൺസൂൺകാലത്ത് മഴ വളരെ പെട്ടെന്നുതന്നെ ആരംഭിക്കുന്നു.
    • ആദ്യമഴയോടെതന്നെ താപനില കുറയാൻ തുടങ്ങും. 
    • തവണകളായി പെയ്യുന്ന മൺസൂൺ മഴയിൽ ഉണ്ടാകുന്ന വരണ്ട ഇടവേളകൾ മൺസൂൺ ബ്രേക്സ് എന്നറിയപ്പെടുന്നു 
    • തെക്കു-പടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ അറബിക്കടൽ ശാഖ , ബംഗാൾ ഉൾക്കടൽ ശാഖ എന്നിങ്ങിനെ രണ്ടു ശാഖകളായി വീശുന്നു

    ബംഗാൾ ഉൾക്കടലിലെ മൺസൂൺ കാറ്റുകൾ

    • ബംഗാൾ ഉൾക്കടൽ മൺസൂൺശാഖ മ്യാൻമറിലും തെക്കുകിഴക്കൻ ബംഗ്ലാദേശിലും വീശിയടിക്കുന്നു.
    • മ്യാൻമർ തീരത്തുള്ള അരക്കൻ കുന്നുകൾ ഈ കാറ്റിൻറെ നല്ലൊരുഭാഗം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുതന്നെ തിരിച്ചുവിടുന്നു.
    • അതിനാൽ പശ്ചിമബംഗാളിലും ബംഗ്ലാദേശിലും മൺസൂൺ തെക്കുപടിഞ്ഞാറു ദിശയിൽ നിന്നല്ലാതെ തെക്കുനിന്നും തെക്കുകിഴക്കു നിന്നും പ്രവേശിക്കുന്നു.
    • പശ്ചിമബംഗാളിലും ബംഗ്ലാദേശിലും വച്ച് ഈ മൺസൂൺ ശാഖ ഹിമാലയപർവതത്തിന്റെയും വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ താപീയന്യൂനമർദത്തിന്റെയും സ്വാധീനത്താൽ രണ്ടായി പിരിയുന്നു.
    • ഇതിന്റെ ഒരു ശാഖ പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് പഞ്ചാബ് സമതലംവരെ എത്തുന്നു.
    • മറ്റൊരുശാഖ ബ്രഹ്മപുത്ര താഴ്വരയുടെ വടക്ക്, വടക്കുകിഴക്ക് ദിശയിൽ സഞ്ചരിച്ച് വ്യാപകമായ മഴയ്ക്ക് കാരണമാകുന്നു.
    • ഇതിന്റെ ഉപശാഖ മേഘാലയയിലെ ഗാരോ, ഖാസി കുന്നുകളിൽ വീശുന്നു.
    • ലോകത്തിൽ ഏറ്റവും കൂടുതൽ വാർഷിക ശരാശരി മഴ രേഖപ്പെടുത്തുന്ന മൗസിൻറാം എന്ന സ്ഥലം ഖാസികുന്നുകളിലാണ് സ്ഥിതിചെയ്യുന്നു 

    Related Questions:

    Consider the following statements regarding the climate of the West Coast of India south of Goa.

    1. It experiences a monsoon climate with a short dry season.
    2. It is classified as 'As' according to Koeppen's scheme.
      ഇന്ത്യൻ മൺസൂണിൻറെ ആരംഭവും അവസാനവും വിവിധ ഘടകങ്ങളാൽ സ്വാധീനിക്കപ്പെടുന്നു. മൺസൂൺ സൈക്കിളിൽ ജെറ്റ് സ്ട്രീം ഒഴികെയുള്ള ഏത് അന്തരീക്ഷ പ്രതിഭാസമാണ് നിർണായക പങ്ക് വഹിക്കുന്നത്?
      മൺസൂണിന്റെ പിൻവാങ്ങൽ കാലഘട്ടം ?
      ഇന്ത്യയിലെ ശൈത്യകാലത്ത് മഴ ലഭിക്കുന്നതിന് കാരണമായ പ്രതിഭാസം

      image.png