App Logo

No.1 PSC Learning App

1M+ Downloads

സിന്ധു നദീവ്യൂഹവുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനങ്ങളിൽ ശരിയായവ തിരഞ്ഞെടുക്കുക.

  1. ടിബറ്റിലെ കൈലാസ പർവ്വതത്തിലെ ബൊക്കാർച്ചുവിനടുത്തുള്ള ഒരു ഹിമാനിയിൽ നിന്ന് ഉത്ഭവിക്കുന്നു
  2. സിന്ധു നദി പാക്കിസ്ഥാനിൽ 'സിങ്കി കമ്പൻ ' എന്ന പേരിൽ അറിയപ്പെടുന്നു
  3. ചന്ദ്രഭാഗ എന്നറിയപ്പെടുന്ന സിന്ധു നദിയുടെ പോഷകനദിയാണ് ചിനാബ്
  4. ദാർദിസ്ഥാൻ പ്രദേശത്ത് ചില്ലാറിനടുത്ത് വച്ചാണ് സിന്ധു നദി പാകിസ്ഥാനിലേക്ക് പ്രവേശിക്കുന്നത്

    Aഎല്ലാം ശരി

    B2, 4 ശരി

    Cഇവയൊന്നുമല്ല

    D1, 3, 4 ശരി

    Answer:

    D. 1, 3, 4 ശരി

    Read Explanation:

    • ലോകത്തിലെ വലിയ നദീതടങ്ങളിലൊന്നായ സിന്ധുനദീതടം 1165000 ചതുരശ്രകിലോമീറ്റർ വിസ്തൃതിയും (ഇന്ത്യയിൽ 321289 ചതുരശ്രകിലോമീറ്റർ) 2880 കിലോമീറ്റർ ദൈർഘ്യവുമുള്ളതാണ് (ഇന്ത്യയിൽ 1114 കിലോമീറ്റർ).
    • ഇൻഡസ് എന്നും അറിയപ്പെടുന്ന സിന്ധു നദി ഇന്ത്യയിലെ ഏറ്റവും പടിഞ്ഞാറായി ഒഴുകുന്ന ഹിമാലയൻ നദിയാണ്.
    • ടിബറ്റിലെ കൈലാസ പർവതത്തിൽ സമുദ്രനിരപ്പിൽ നിന്നും 4164 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ബൊക്കർച്ചുവിനടുത്തുള്ള ഒരു ഹിമാനിയിൽ നിന്നും ഉത്ഭവിക്കുന്നു
    • സിന്ധുനദി ടിബറ്റിൽ സിംഹത്തിന്റെ മുഖം എന്നർഥമുള്ള 'സിങ്കി കമ്പൻ' എന്നാണറിയപ്പെടുന്നത്.
    • ലഡാക്കിനും സസ്കർ പർവതനിരയ്ക്കും ഇടയിലൂടെ വടക്കുപടിഞ്ഞാറ് ദിശയിൽ ഒഴുകുന്ന നദി ലഡാക്കും ബാൾട്ടിസ്ഥാനും കടക്കുന്നു.
    • ലഡാക്ക് പർവതനിരയ്ക്ക് കുറുകെ ഒഴുകുമ്പോൾ ജമ്മു കാശ്മീരിൽ ഗിൽഗിത്തിനടുത്ത് അതിമനോഹരമായ ഗിരികന്ദര (Gorge) താഴ്വര സൃഷ്ടിക്കുന്നു.
    • ദാർദിസ്ഥാൻ പ്രദേശത്ത് ചില്ലാറിനടുത്ത് സിന്ധുനദി പാകി സ്ഥാനിലേക്ക് പ്രവേശിക്കുന്നു. 

    • സിന്ധുവിൻ്റെ ഏറ്റവും വലിയ പോഷകനദിയാണ് ചിനാബ്.
    • ചന്ദ്ര എന്നും ഭാഗ എന്നും പേരുള്ള രണ്ട് അരുവികൾ ഹിമാചൽപ്രദേശിലെ കിലോങ്ങിനടുത്ത് താന്തിയിൽ സംഗമിച് രൂപപ്പെടുന്നതിനാൽ ചിനാബ് 'ചന്ദ്രഭാഗ'എന്നും അറിയപ്പെടുന്നു

    Related Questions:

    യമുനയുടെ ഏറ്റവും വലിയ പോഷക നദി ഏതാണ് ?
    താഴെ പറയുന്നവയിൽ ഏതു നദിയാണ് സിയാച്ചിൻ ഹിമാനിയിൽ നിന്നും ഉത്ഭവിക്കുന്നത് ?
    ഏറ്റവും കൂടുതല്‍ ജലം വഹിക്കുന്ന ഹിമാലയന്‍ നദിയേതാണ്?
    Which of the following names is NOT associated with the Brahmaputra river in different regions?
    കൻഹ നാഷണൽ പാർക്കിനു സമീപം ഒഴുകുന്ന നദി ഏതാണ് ?