App Logo

No.1 PSC Learning App

1M+ Downloads

17 സുസ്ഥിരവികസനങ്ങളിൽ ഉൾപ്പെടുന്ന ലക്ഷ്യങ്ങൾ ഏതെല്ലാം ?

  1. ദാരിദ്രനിർമ്മാജനം
  2. അസമത്വം ലഘൂകരിക്കൽ
  3. ലിംഗസമത്വം
  4. ജലത്തിനടിയിലെ ജീവൻ

    Aiii, iv എന്നിവ

    Biii മാത്രം

    Civ മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    സുസ്ഥിരവികസന ലക്ഷ്യങ്ങൾ (Sustainable Development Goals - SDGs)

    • സുസ്ഥിരവികസന ലക്ഷ്യങ്ങൾ (Sustainable Development Goals - SDGs) എന്നത് ദാരിദ്ര്യം അവസാനിപ്പിക്കുക, ഭൂമിയെ സംരക്ഷിക്കുക, എല്ലാവർക്കും സമാധാനവും സമൃദ്ധിയും ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഐക്യരാഷ്ട്രസഭ 2015-ൽ അംഗീകരിച്ച 17 ആഗോള ലക്ഷ്യങ്ങളാണ്.

    • 2030-ഓടെ ഈ ലക്ഷ്യങ്ങൾ കൈവരിക്കാനാണ് ലോകരാഷ്ട്രങ്ങൾ ശ്രമിക്കുന്നത്

    17 സുസ്ഥിരവികസന ലക്ഷ്യങ്ങൾ

    1. ദാരിദ്ര്യം പൂർണ്ണമായും ഇല്ലാതാക്കുക.

    2. പട്ടിണി ഇല്ലാതാക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക.

    3. നല്ല ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുക.

    4. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക.

    5. ലിംഗസമത്വം കൈവരിക്കുക.

    6. ശുദ്ധമായ ജലവും ശുചിത്വവും ഉറപ്പാക്കുക.

    7. ശുദ്ധവും താങ്ങാനാവുന്നതുമായ ഊർജ്ജം ഉറപ്പാക്കുക.

    8. മെച്ചപ്പെട്ട തൊഴിലും സാമ്പത്തിക വളർച്ചയും ഉറപ്പാക്കുക.

    9. വ്യവസായം, നവീകരണം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുക.

    10. അസമത്വം കുറയ്ക്കുക.

    11. സുസ്ഥിര നഗരങ്ങളും സമൂഹങ്ങളും രൂപീകരിക്കുക.

    12. ഉത്തരവാദിത്തമുള്ള ഉപഭോഗവും ഉത്പാദനവും ഉറപ്പാക്കുക.

    13. കാലാവസ്ഥാ പ്രവർത്തനങ്ങൾ കൈക്കൊള്ളുക.

    14. ജലത്തിനടിയിലുള്ള ജീവൻ സംരക്ഷിക്കുക.

    15. കരയിലെ ജീവൻ സംരക്ഷിക്കുക.

    16. സമാധാനം, നീതി, ശക്തമായ സ്ഥാപനങ്ങൾ എന്നിവ ഉറപ്പാക്കുക.

    17. ലക്ഷ്യങ്ങൾ നേടുന്നതിനായി പങ്കാളിത്തം ഉറപ്പാക്കുക.


    Related Questions:

    യു.എൻ. അണ്ടർസെക്രട്ടറിയായി ആദ്യമായി നിയമിതനായ ഇന്ത്യക്കാരൻ ആര്?
    ഐക്യരാഷ്ട്ര സംഘടനയുടെ പതാകയുടെ നിറം ഏത് ?

    താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോടി ഏത് ?

    1. ഏഷ്യൻ ഡവലപ്പ്മെന്റ് ബാങ്ക് - ജനീവ
    2. നാറ്റോ - ബ്രസൽസ്
    3. ഗ്രീൻപീസ് - ആംസ്റ്റർഡാം
    4. ഇൻറ്റർപോൾ - ലിയോൺ
      The term 'Nairobi Package' is related to the affairs of
      "ഇൻറ്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ്" എന്ന ആശയം മുന്നോട്ട് വെച്ച രാജ്യം ഏത് ?