App Logo

No.1 PSC Learning App

1M+ Downloads

1812-ൽ വയനാട്ടിൽ നടന്ന കുറിച്യകലാപവുമായി ബന്ധപ്പെട്ട പ്രസ്താവനകൾ താഴെ പറയുന്നവയിൽ ഏതെല്ലാമാണ് ?

  1. ബ്രിട്ടീഷുകാർ അമിത നികുതി ചുമത്തിയത് കലാപത്തിനിടയാക്കി.
  2. രാജ്‌മഹൽ കുന്നുകളിലാണ് കലാപം നടന്നത്.
  3. കലാപത്തെപറ്റി പഠിക്കാൻ ബ്രിട്ടീഷ് ഗവൺമെൻ്റ് വില്യം ലോഗൻ കമ്മീഷനെ നിയമിച്ചു.
  4. കലാപത്തിന് നേതൃത്വം നൽകിയത് രാമൻ നമ്പിയായിരുന്നു.

    Aഎല്ലാം

    B4 മാത്രം

    C1, 4 എന്നിവ

    Dഇവയൊന്നുമല്ല

    Answer:

    C. 1, 4 എന്നിവ

    Read Explanation:

    • 1812-ൽ വയനാട്ടിൽ നടന്ന സ്വാതന്ത്ര്യ സമരമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒരു സമരമായിരുന്നു കുറിച്യകലാപം.

    • കുറിച്യകലാപത്തിന്റെ പ്രധാനകാരണം മലബാറിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നടപ്പാക്കിയ ജനവിരുദ്ധ നികുതിനയങ്ങളായിരുന്നു. കുറിച്യലഹള ആദ്യകാല സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു.

    • കുറിച്യർ കുറുമ്പർ എന്ന ഗോത്രവർഗ്ഗക്കാരുമായി ചേർന്ന് അവരുടെ തലവൻ രാമനമ്പിയുടെ നേതൃത്വത്തിൽ 1812 ൽ കലാപം തുടങ്ങി.

    • മല്ലൂരിൽ മാർച്ച് 25ന് കുറിച്യർ ഒരു ആലോചനായോഗം കൂടിയിരുന്നു. ഇത് പിരിച്ചുവിടാൻ പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു. ഇതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്


    Related Questions:

    പൊതു നിരത്തുകളിലൂടെ താഴ്ന്ന ജാതിയിൽ പെട്ടവർക്ക് വഴി നടക്കുന്നതിനുവേണ്ടി നടത്തിയ സമരം -
    എടച്ചേന കുങ്കൻ, തലയ്ക്കൽ ചന്തു, എന്നിവർ ചേർന്ന് പനമരംകോട്ട പിടിച്ചെടുത്ത വർഷം ഏത് ?
    2016 മാർച്ചിൽ 75-ാം വാർഷികം ആഘോഷിച്ച ചരിത്ര സംഭവം ?

    ശരിയായത് തിരഞ്ഞെടുക്കുക.

    1. വൈക്കം സത്യാഗ്രഹം-1928
    2. ഗുരുവായൂർ സത്യാഗ്രഹം -1931
    3. ക്ഷേത്ര പ്രവേശന വിളംബരം-1936
    4. മലബാർ ജില്ല കോൺഗ്രസിന്റെ പ്രഥമ സമ്മേളനം-1916
      1928ൽ എറണാകുളത്ത് നടന്ന കേരള കുടിയാൻ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചതാര് ?