App Logo

No.1 PSC Learning App

1M+ Downloads

1976-ലെ നാല്പത്തി രണ്ടാം ഭരണഘടനാ ഭേദഗതി പ്രകാരം നിർദേശക തത്വങ്ങളിൽ കൂട്ടിച്ചേർത്ത ആർട്ടിക്കിളുകൾ ഏതെല്ലാം ?

  1. അനുച്ഛേദം 39
  2. അനുച്ഛേദം 39 A
  3. അനുച്ഛേദം 43 A
  4. അനുച്ഛേദം 48 A

    Aരണ്ടും മൂന്നും നാലും

    Bമൂന്ന് മാത്രം

    Cരണ്ട് മാത്രം

    Dനാല് മാത്രം

    Answer:

    A. രണ്ടും മൂന്നും നാലും

    Read Explanation:

    1976-ലെ നാല്പത്തി രണ്ടാം ഭരണഘടനാ ഭേദഗതി പ്രകാരം 3 അനുഛേദങ്ങൾ നിർദേശക തത്വങ്ങളിൽ കൂട്ടിച്ചേർത്തു

    1. 1.അനുച്ഛേദം 39 A - തുല്യനീതിയും പാവപ്പെട്ടവർക്ക് സൗജന്യ നിയമസഹായവും നൽകുന്നു.
    2. 2.അനുച്ഛേദം 43 A - വ്യവസായശാലകളുടെ നടത്തിപ്പിൽ തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നു.
    3. 3.അനുച്ഛേദം 48 A - പരിസ്ഥിതി സംരക്ഷണം, വനം, വന്യജീവി സംരക്ഷണം എന്നിവ മെച്ചപ്പെടുത്തുന്നു 
    • ഇതോടൊപ്പം കുട്ടികളുടെ ആരോഗ്യ പുരോഗതി ഉറപ്പുവരുത്തുവാനായി നിർദേശക തത്വങ്ങളിൽ അനുച്ഛേദം 39(f) ഭേദഗതി ചെയ്യുകയും ചെയ്തു 

    Related Questions:

    ഭരണഘടനയില്‍ നിര്‍ദേശകത്വങ്ങള്‍ പ്രതിപാദിക്കുന്ന ഭാഗം ഏത് ?

    താഴെപ്പറയുന്ന ആശയങ്ങളിൽ ഇന്ത്യൻ ഭരണഘടനയിലെ നിർദ്ദേശക തത്വങ്ങളുമായി ബന്ധപ്പെട്ടവ ഏതൊക്കെയെന്ന് കണ്ടെത്തുക?

    1. ഇന്ത്യയെ ഒരു ക്ഷേമ രാഷ്ട്രമായി മാറ്റുകയാണ് ഇതിൻ്റെ ലക്ഷ്യം
    2. ഈ നിർദ്ദേശങ്ങൾ സംരക്ഷിക്കുന്നതിനായി കോടതിയെ സമീപിക്കാവുന്നതാണ്
    3. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ആശയങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്
    4. നയ രൂപീകരണത്തിലും പദ്ധതി നടത്തിപ്പിലും രാഷ്ട്രം പരിഗണിക്കേണ്ടതും നടപ്പിലാക്കേണ്ടതുമായ നിർദ്ദേശങ്ങളാണിവ
      ഇന്ത്യൻ ഭരണഘടനയിൽ നിർദ്ദേശക തത്ത്വങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നതിന്റെ ലക്ഷ്യം :

      നാൽപ്പത്തിരണ്ടാം ഭേദഗതിയുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏത്?

      1. ലോക സഭയുടെയും സംസ്ഥാന അസ്സംബിളികളുടെയും കാലാവധി അഞ്ചു വർഷത്തിൽ നിന്ന് ആറു വർഷമായി ഉയർത്തി
      2. മിനി കോൺസ്റ്റിറ്റ്യൂഷൻ (ചെറു ഭരണഘടന )എന്നറിയപ്പെടുന്നു.
      3. 10 മൗലികകടമകൾ കൂട്ടിച്ചേർത്തു
      4. ഭരണഘടനയുടെ ആമുഖത്തിൽ ഭേദഗതി വരുത്തി
        Which one of the following is the real guiding factor for the State to meet social needs and for the establishment of new social order?