App Logo

No.1 PSC Learning App

1M+ Downloads

2025 മാർച്ചിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ സ്പേസ് എക്‌സ് ക്രൂ 10 പേടകത്തിലെ ബഹിരാകാശ യാത്രികർ ആരെല്ലാം ??

  1. സുനിത വില്യംസ്
  2. കിറിൽ പെസ്‌കോവ്
  3. ബുച്ച് വിൽമോർ
  4. ആനി മക്ലെയിൻ

    Aഎല്ലാം

    B2, 4 എന്നിവ

    Cഇവയൊന്നുമല്ല

    D4 മാത്രം

    Answer:

    B. 2, 4 എന്നിവ

    Read Explanation:

    • നാസയുടെ കൊമേർഷ്യൽ ക്രൂ പ്രോഗാമിൻ്റെ ഭാഗമായി യാത്രികരെ ബഹിരാകാശ നിലയത്തിൽ എത്തിക്കുന്ന പത്താമത്തെ ദൗത്യം

    • സ്പേസ് എക്സിൻ്റെ ക്രൂ ഡ്രാഗൺ പേടകത്തിൻ്റെ മനുഷ്യരെയും വഹിച്ചുകൊണ്ട് ബഹിരാകാശ നിലയത്തിലേക്കുള്ള പതിനൊന്നാമത്തെ യാത്രയുമാണിത്

    ദൗത്യത്തിൽ ഉള്ള ബഹിരാകാശ യാത്രികർ

    ♦ ആനി മക്ലെയിൻ (കമാൻഡർ - യു എസ് എ)

    ♦ നിക്കോൾ അയേഴ്‌സ് (യു എസ് എ)

    ♦ കിറിൽ പെസ്‌കോവ് (റഷ്യ)

    ♦ തകുയ ഒനിഷി (ജപ്പാൻ)

    • സ്പേസ് എക്സ് ക്രൂ 10 - വിക്ഷേപണം നടന്നത് - 2025 മാർച്ച് 14

    • വിക്ഷേപണ വാഹനം - ഫാൽക്കൺ 9 ബ്ലോക്ക് 5 റോക്കറ്റ്

    • അന്താരാഷ്ട്ര ബഹിരാകാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിനും, ബുച്ച് വിൽമോറിനും പകരമായിട്ടാണ് സ്പേസ് എക്സ് ക്രൂ 10 ദൗത്യത്തിലെ യാത്രികർ എത്തുന്നത്


    Related Questions:

    ഇന്ത്യയുടെ പ്രഥമ ചൊവ്വാ ദൗത്യത്തിന് നല്‍കിയ പേര് ?
    2025 ഏപ്രിലിൽ അന്തരിച്ച മുൻ ISRO ചെയർമാൻ കെ. കസ്‌തൂരിരംഗൻ്റെ പൂർണ്ണനാമം എന്ത് ?
    Which is the heaviest satellite launched by ISRO?
    നാസയിലെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബാരിവിൽമോറും 2024 ജൂൺ മുതൽ 2025 മാർച്ച് വരെ '9' മാസകാലം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഗവേഷണത്തിനു ശേഷം ഭൂമിയിലേക്ക് മടങ്ങിയത് ഏത് വാഹന ത്തിലായിരുന്നു?
    ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ പദ്ധതിയുടെ പിതാവ് ?