താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളിലും ,അവയുടെ കാലഗണനയിലും തെറ്റായ ജോഡിയേതെന്ന് കണ്ടെത്തുക:
- പാലിയം സത്യാഗ്രഹം - 1947-48
- നിവർത്തന പ്രക്ഷോഭം - 1935
- പട്ടിണി ജാഥ - 1936
- ഗുരുവായൂർ സത്യാഗ്രഹം - 1931-32
Ai, ii തെറ്റ്
Bഎല്ലാം തെറ്റ്
Cii മാത്രം തെറ്റ്
Di മാത്രം തെറ്റ്
Answer:
C. ii മാത്രം തെറ്റ്
Read Explanation:
പാലിയം സത്യാഗ്രഹം.
- 1947 ൽ കൊച്ചിയിലെ മുഖ്യമന്ത്രിയായിരുന്ന പാലിയത്തച്ചന്റെ വീടിനടുത്തുള്ള പാലിയം ക്ഷേത്രപരിസരത്ത് റോഡിൽ കൂടി അവർണ്ണർക്കും അഹിന്ദുക്കൾക്കും സഞ്ചരിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി നടന്ന സത്യാഗ്രഹം
- സ്വാതന്ത്ര്യാനന്തര കേരളത്തിൽ നടന്ന ആദ്യ സത്യാഗ്രഹമാണിത്.
- 1947 ഡിസംബർ 4 ന് സി.കേശവൻ സത്യാഗ്രഹം ഉദ്‌ഘാടനം ചെയ്തു.
- 1948 മാർച്ച് വരെ സത്യാഗ്രഹം നീണ്ട് നിന്നു
- സത്യാഗ്രഹികളെ നേരിടാൻ സർക്കാർ മർദ്ദനമുറകൾ സ്വീകരിക്കുകയും. സത്യാഗ്രഹനേതാക്കളിലൊരാളായ എ.ജി.വേലായുധൻ പോലീസ് മർദ്ദനത്തിൽ കൊല്ലപെടുകയും ചെയ്തു,
- പാലിയം സത്യാഗ്രഹത്തിനെത്തുടർന്ന് സൗഹൃദജാഥ നയിച്ച വനിതയാണ് കെ.കെ.കൗസല്യ.
നിവർത്തന പ്രക്ഷോഭം:
- തിരുവിതാംകൂർ നിയമസഭയിലും, സർക്കാർ നിയമനങ്ങളിലും ന്യായമായ പ്രാതിനിധ്യം ലഭിക്കുന്നതിനായി ക്രിസ്ത്യൻ മുസ്ലിം ഈഴവ സമുദായക്കാർ നടത്തിയ സമരം
- 1932ലാണ് നിവർത്തന പ്രക്ഷോഭം നടന്നത്
- കേരളത്തിൽ സാമുദായിക സംവരണം ലഭിക്കുന്നതിന് കാരണമായ പ്രക്ഷോഭം
- ട്രാവൻകൂർ പബ്ലിക് സർവീസ് കമ്മീഷൻ രൂപം കൊണ്ടത് നിവർത്തന പ്രക്ഷോഭത്തിന്റെ ഫലമായാണ്.
- “നിവർത്തനം” എന്ന വാക്കിന്റെ ഉപജ്ഞാതാവ് : ഐ സി ചാക്കോ.
- നിവർത്തന പ്രക്ഷോഭത്തിന്റെ പിന്നിൽ പ്രവർത്തിച്ച സംഘടന : സംയുക്ത രാഷ്ട്രീയ സമിതി.
- സംയുക്ത രാഷ്ട്രീയ സമിതി നിലവിൽ വന്നത് : 1932 ഡിസംബർ 17
- തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാളിന് സംയുക്ത രാഷ്ട്രീയ സമിതി മെമ്മോറിയൽ സമർപ്പിച്ചത് : 1933
- നിവർത്തന പ്രക്ഷോഭത്തിന്റെ ജിഹ്വ എന്നറിയപ്പെടുന്ന പത്രം : കേരളകേസരി.
പട്ടിണിജാഥ
- 1936 ജൂലായിൽ എ.കെ.ജി.യുടെ നേതൃത്വത്തിൽ മദിരാശിയിലേക്ക് നടന്ന ജാഥ
- കർഷകത്തൊഴിലാളി പ്രശ്നങ്ങൾ, തൊഴിലില്ലായ്മ, പട്ടിണി എന്നിവ ജനശ്രദ്ധയിൽ കൊണ്ടുവരാനും പരിഹാരമുണ്ടാക്കാൻ സർക്കാരിനെ പ്രേരിപ്പിക്കാനുമായിരുന്നു ഈ ജാഥ.
- 32 പേർ എ.കെ.ഗോപാലന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്ന് കാൽനടയായി ചെന്നൈയിലെത്തി
ഗുരുവായൂർ സത്യാഗ്രഹം
- എല്ലാ ഹിന്ദുക്കൾക്കും ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം ലഭിക്കുന്നതിനായി 1931 നവംബർ ഒന്നിന് കെ പി സി സി യുടെ നേതൃത്വത്തിൽ നടന്ന സമരം
- ക്ഷേത്രപ്രവേശനത്തിനും അയിത്തത്തിനും എതിരായി നടന്ന സമരം
- ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചത് : 1931 നവംബർ ഒന്നിന്
- ഗുരുവായൂർ സത്യാഗ്രഹം അവസാനിച്ചത് : 1932 ഒക്ടോബർ രണ്ടിന്
- ഗുരുവായൂർ സത്യാഗ്രഹ സമയത്ത് ഗുരുവായൂർ നിലനിന്നിരുന്നത് പൊന്നാനി താലൂക്കിൽ ആയിരുന്നു
- ആ സമയത്ത് ഗുരുവായൂർ ക്ഷേത്രത്തിന്റെ ക്ഷേത്ര ട്രസ്റ്റി സാമൂതിരി ആയിരുന്നു.
പ്രധാന നേതാക്കൾ
- ഗുരുവായൂർ സത്യാഗ്രഹത്തിൻ്റെ പ്രധാന നേതാവ് കെ കേളപ്പനായിരുന്നു
- ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റി സെക്രട്ടറി : കെ കേളപ്പൻ
- ഗുരുവായൂർ സത്യാഗ്രഹം കമ്മിറ്റി പ്രസിഡന്റ് : മന്നത്ത് പത്മനാഭൻ
- ഗുരുവായൂർ സത്യാഗ്രഹത്തിൻ്റെ വോളണ്ടിയർ ക്യാപ്റ്റൻ : എ കെ ഗോപാലൻ
- ഗുരുവായൂർ ക്ഷേത്രം മണിയടിച്ച ആദ്യത്തെ അബ്രാഹ്മണനാണ് പി കൃഷ്ണപിള്ള
- എ കെ ജിയുടെ അറസ്റ്റിനെ തുടർന്ന് ഗുരുവായൂർ സത്യാഗ്രഹത്തിന് വോളണ്ടിയർ ക്യാപ്റ്റൻ : പി എം കമലാവതി