App Logo

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന കണ്ടെത്തുക:

1.ജീവനുള്ള കോശം ആദ്യമായി കണ്ടെത്തിയത് ആന്റൺ വാൻ ലീവാൻഹോക്ക് ആണ്.

2.കോശ സിദ്ധാന്തം അവതരിപ്പിച്ച ശാസ്ത്രജ്ഞൻമാർ എം. ജെ. ഷ്‌ലീഡൻ, തീയോഡർ ഷ്വാൻ എന്നിവരാണ്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റ്

Answer:

C. 1ഉം 2ഉം

Read Explanation:

ഒരു ഡച്ച് ശാസ്ത്രജ്ഞനായിരുന്നു ആന്റൺ വാൻ ലീവാൻഹോക്ക്.ലോകത്തിലെ ആദ്യ മൈക്രോബയോളജിസ്റ്റ് ലീവാൻഹോക്കാണെന്ന് കരുതപ്പെയുന്നു. സൂക്ഷ്മദർശിനിയിൽ അദ്ദേഹം നടത്തിയ മെച്ചപ്പെടുത്തലുകളും മൈക്രോബയോളജിക്ക് നല്കിയ സംഭാവനകളുമാണ് ലീവാൻഹോക്കിനെ പ്രശസ്തനാക്കിയത്. 'മൈക്രോബയോളജിയുടെ പിതാവ്' എന്ന് ലീവാൻഹോക്ക് അറിയപ്പെടുന്നു. താൻ നിർമ്മിച്ച സൂക്ഷ്മദർശിനികൾ ഉപയോഗിച്ച് ലീവാൻഹോക്ക് മറ്റൂ പല കണ്ടുപിടിത്തലും നടത്തി. ഏകകോശജീവികളുടെ സൂക്ഷ്മ നിരീക്ഷണങ്ങൾ നടത്തി അവയെ കുറിച്ച് ആദ്യമായി ഒരു വിവരണം തയ്യാറാക്കിയത് ലീവാൻഹോക്കാണ്. 'ആനിമാക്യൂൾസ്' എന്നാണ് ഇവയെ ലീവാൻഹോക്ക് വിശേഷിപ്പിച്ചത്. സൂക്ഷ്മദർശിനിയിലൂടെ പേശീനാരുകളും ബാക്ടീരിയയും കാപ്പില്ലറികളിലെയും ചെറിയ രക്തക്കുഴലുകളിലേയും രക്തോട്ടവും ആദ്യമായി നിരീക്ഷിച്ച് വിവരണങ്ങൾ നല്കിയതും ലീവാൻഹോക്കാണ്. കോശങ്ങളുടെ സവിശേഷതയെപ്പറ്റി വിവരിക്കുന്ന, ജീവശാസ്ത്രത്തിലെ ഒരു ശാസ്ത്രീയസിദ്ധാന്തമാണ് കോശസിദ്ധാന്തം . അത് എല്ലാ ജീവികളുടെയും അവയുടെ പ്രത്യുല്പാദനത്തിന്റെയും അടിസ്ഥാന ഘടകമായ. കോശത്തിന്റെ സ്വഭാവം വിശദീകരിക്കുന്നു. 1839-ൽ മാത്യാസ് ജേക്കബ് ഷ്ലീഡനും തിയൊഡോർ ഷ്വാനും ചേർന്നാണ് ഇത് അവതരിപ്പിച്ചത്. ജീവശാസ്ത്രത്തിന്റെ വളർച്ചയിലെ സുപ്രധാനമായ ഒരു നാഴികക്കല്ലായി ഇന്നും ഈ സിദ്ധാന്തം നിലനിൽക്കുന്നു.


Related Questions:

ക്ഷയരോഗത്തിന് കാരണമായ ട്യൂബർക്കുലോസിസ് ബാക്ടീരിയ തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞൻ
സസ്യങ്ങളിൽ അണുബാധമൂലം പ്രതിരോധത്തിനായി ഉല്പാദിപ്പിക്കപ്പെടുന്ന ഘടകങ്ങളാണ്?
Rosie is a
ക്യാൻസറിനുള്ള ഇന്ത്യയിലെ ആദ്യത്തെ ഹോം ഗ്രൗണ്ട് ജീൻ തെറാപ്പി ആരംഭിച്ചത് ഏത് സ്ഥലത്താണ്? (i)IIT മദ്രാസ് (ii)IIT ബോംബെ (iii)IIT ഹൈദരാബാദ് (iv)IIT ഡൽഹി

ശരിയായ പ്രസ്താവന ഏത് ?

1.വസൂരിക്കെതിരെ പരീക്ഷിച്ച വാക്സിൻ ആണ് ലോകത്തിലെ ഏറ്റവും ആദ്യത്തെ വിജയകരമായ വാക്സിൻ.

2.വസൂരിക്കെതിരെയുള്ള വാക്സിൻ കണ്ടുപിടിച്ചത് എഡ്വേർഡ് ജെന്നർ ആണ്.