App Logo

No.1 PSC Learning App

1M+ Downloads

Q. ഭൂപട വിവരങ്ങൾ സംബന്ധിച്ച്, ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.

  1. സമുദ്ര നിരപ്പിൽ നിന്നും, ഒരേ ഉയരമുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ച് വരയ്ക്കുന്ന സാങ്കല്പിക രേഖകളാണ്, സ്പോട്ട് ഹൈറ്റ്.
  2. ധരാതലീയ ഭൂപടങ്ങളിൽ, വടക്ക് തെക്ക് ദിശയിൽ വരയ്ക്കപ്പെട്ടിരിക്കുന്ന, ചുവന്ന രേഖകൾ അറിയപ്പെടുന്നത് ‘സൗത്തിംഗ്സ്’ എന്നാണ്.
  3. ഈസ്റ്റിംഗ്സിന്റെ മൂല്യം കിഴക്ക് ദിശയിലേക്ക് പോകുന്തോറും, കുറഞ്ഞു വരുന്നു.
  4. ദുർഘടമായ പ്രദേശങ്ങളുടെ ഉയരം, ഭൂസർവേയിലൂടെ കണ്ടെത്താൻ കഴിയാതെ വരുമ്പോൾ, ആ പ്രദേശത്തിന്റെ ഉയരം, ഭൂപടങ്ങളിൽ തുടർച്ചയില്ലാത്ത രേഖകളാൽ ചിത്രീകരിക്കുന്നതാണ്, ഫോം ലൈനുകൾ.

    A1, 4 ശരി

    B3, 4 ശരി

    C2, 4 ശരി

    D4 മാത്രം ശരി

    Answer:

    D. 4 മാത്രം ശരി

    Read Explanation:

    1. സമുദ്ര നിരപ്പിൽ നിന്നും, ഒരേ ഉയരമുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ച് വരയ്ക്കുന്ന സാങ്കല്പിക രേഖകളാണ്, കോണ്ടൂർ രേഖകൾ.

    2. ധരാതലീയ ഭൂപടങ്ങളിൽ വടക്ക് തെക്ക് ദിശയിൽ വരയ്ക്കപ്പെട്ടിരിക്കുന്ന ചുവന്ന രേഖകൾ അറിയപ്പെടുന്നത് ‘ഈസ്റ്റിംഗ്സ്’ എന്നാണ്.

    3. ഈസ്റ്റിംഗ്സിന്റെ മൂല്യം കിഴക്ക് ദിശയിലേക്ക് പോകുന്തോറും കൂടി വരുന്നു.


    Related Questions:

    ' തൈഫു ' ചക്രവാതം വീശുന്ന പ്രദേശം ഏതാണ് ?
    ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ഏഷ്യൻ രാജ്യം ഏത് ?

    താഴെപ്പറയുന്നവ പരിഗണിച്ചു തെറ്റായ പ്രസ്താവന തിരിച്ചറിയുക

    1. അർജന്റീനയിലെ പുൽമേടുകളാണ് പമ്പകൾ
    2. സീറോക്കോ ഇറ്റലിയിൽ രക്ത മഴയുണ്ടാക്കുന്നു
    3. സൈബീരിയയിൽ ബുഷ്മാൻ കാണപ്പെടുന്നു
      ‘ലോകത്തിന്റെ മേൽക്കൂര' എന്ന് വിശേഷിപ്പിക്കുന്നത്
      അമേരിക്കൻ പേടകമായ “ഓപ്പർച്യൂണിറ്റി" ഇറങ്ങിയ ചൊവ്വയിലെ സ്ഥലം