App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടനയുടെ 104-ആം ഭേദഗതി അവതരിപ്പിച്ചു :

  1. പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും SC, ST സംവരണ സീറ്റുകളുടെ സമയപരിധി നീട്ടി
  2. EWS-നുള്ള സംവരണം
  3. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും ആംഗ്ലോ-ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ സംവരണ സീറ്റുകൾ നീക്കം ചെയ്തു

    Aഎല്ലാം

    Bi, ii എന്നിവ

    Cii, iii

    Di, iii എന്നിവ

    Answer:

    D. i, iii എന്നിവ

    Read Explanation:

    104 ആം ഭേദഗതി : 2019

    • ലോക്സഭ പാസ്സാക്കിയത് : 2019, ഡിസംബർ 10

    • രാജ്യസഭ പാസ്സാക്കിയത് : 2019, ഡിസംബർ 12

    • ഭേദഗതി ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചത് : കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ്

    • ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾക്ക് ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും നിലവിലുണ്ടായിരുന്ന സംവരണം 104ആം ഭേദഗതി പ്രകാരം അവസാനിപ്പിച്ചു.

    • ഈ ഭേദഗതി പ്രകാരം പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് ലോകസഭയിലും സംസ്ഥാന നിയമസഭകളിലുമുള്ള സംവരണം 10 വർഷത്തേക്കു കൂടി ദീർഘിപ്പിച്ചു

    • SC/ST വിഭാഗക്കാർക്ക് ലഭ്യമാകുന്ന സംവരണം 2030 ജനുവരി വരെയാണ് ദീർഘിപ്പിച്ചത്.

    • ഈ ഭേദഗതി പ്രകാരം ഭേദഗതി ചെയ്ത ആർട്ടിക്കിൾ : 334


    Related Questions:

    2002 ൽ പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാക്കി മാറ്റിയ ഭരണഘടന ഭേദഗതി വരുത്തിയപ്പോൾ പ്രധാനമന്ത്രി ആരായിരുന്നു ?
    എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് 'വനം' കൺകറൻറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത് ?
    നാട്ടുരാജാക്കന്മാർക്ക് പ്രിവി പഴസസ് എന്ന പേരിൽ നൽകിയിരുന്ന ആനുകൂല്യങ്ങൾ ഭരണഘടനയുടെ ഏത് ഭേദഗതിയിലൂടെയാണ് നിർത്തലാക്കിയത്
    വോട്ടിംഗ് പ്രായം 21-ല്‍ നിന്ന് 18 ആയി കുറച്ചത് ഏത് ഭേദഗതി അനുസരിച്ചാണ് ?

    1985-ലെ 52 ആം ഭരണഘടനാ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ഏതാണ് ശരി?

    1. ഇത് കൂറുമാറ്റ നിരോധന നിയമവുമായി ബന്ധപ്പെട്ടതാണ്.
    2. ഭരണഘടനയിൽ പത്താം ഷെഡ്യൂൾ ചേർത്തു .
    3. കൂറുമാറ്റത്തിന്റെ ചോദ്യം തീരുമാനിക്കുന്നത് വീടിന്റെ പ്രിസൈഡിംഗ് ഓഫീസറാണ്.
    4. ഒരു സ്വതന്ത്ര അംഗത്തിന് അദ്ദേഹം അധികാരമേറ്റ് തീയതി മുതൽ ആറ് മാസത്തിനുള്ളിൽ ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേരാൻ സ്വാതന്ത്ര്യമുണ്ട്.