App Logo

No.1 PSC Learning App

1M+ Downloads

പൗരബോധം വളര്‍ത്തുന്നതില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എന്തൊക്കെയാണ്?

1.വിവിധ വിഷയങ്ങളുടെ പഠനത്തിലൂടെ ലഭിക്കുന്ന അറിവുകള്‍ സമൂഹത്തിനു പ്രയോജനകരമായ വിധത്തില്‍ ഉപയോഗിക്കാന്‍ വ്യക്തിയെ പ്രാപ്തനാക്കുന്നു.

2.മത്‌സര ബുദ്ധി, വ്യക്തിപരമായ നേട്ടങ്ങൾക്കുള്ള പ്രാധാന്യം എന്നിവയെ വളര്‍ത്തിയെടുക്കുന്നു.

3.ശാസ്ത്രസാങ്കേതികവിദ്യ സമുഹത്തിന് പ്രയോജനകരമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ പരിശീലിപ്പിക്കുന്നു.

4.മൂല്യാധിഷ്ഠിത വിദ്യാഭ്യാസ സമീപനത്തിലൂടെ പൗരബോധം വളര്‍ത്തുന്നു.




A1 മാത്രം.

B1,2,3 മാത്രം.

C1,3,4 മാത്രം.

D1,2,3,4 ഇവയെല്ലാം.

Answer:

C. 1,3,4 മാത്രം.

Read Explanation:

പൗരബോധം വളര്‍ത്തുന്നതില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം: വിവിധ വിഷയങ്ങളുടെ പഠനത്തിലൂടെ ലഭിക്കുന്ന അറിവുകള്‍ സമൂഹത്തിനു പ്രയോജനകരമായ വിധത്തില്‍ ഉപയോഗിക്കാന്‍ വ്യക്തിയെ പ്രാപ്തനാക്കുന്നു. മൂല്യബോധം, സഹിഷ്ണുത, നേതൃത്വഗുണം, പരിസ്ഥിതിബോധം, ശാസ്ത്രാവബോധം തുടങ്ങിയവ വളര്‍ത്തിയെടുക്കുന്നു. ശാസ്ത്രസാങ്കേതികവിദ്യ സമുഹത്തിന് പ്രയോജനകരമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ പരിശീലിപ്പിക്കുന്നു. മൂല്യാധിഷ്ഠിത വിദ്യാഭ്യാസ സമീപനത്തിലൂടെ പൗരബോധം വളര്‍ത്തുന്നു.


Related Questions:

സാമൂഹ്യ ശാസ്ത്രത്തിൻ്റെ പിതാവ് ?
മനുഷ്യഉത്ഭവത്തെക്കുറിച്ചും വംശീയ പരിണാമത്തെക്കുറിച്ചുമുള്ള പഠനം ?
പങ്കാളിത്തനിരീക്ഷണം എന്ന പഠനരീതിയുടെ സവിശേഷതകളിൽ പെടാത്തത് ഏത് ?

താഴെപ്പറയുന്നവയിൽ സോഷ്യൽ സർവ്വേ യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത് ?

1.സാമൂഹ്യ വിഷയങ്ങള്‍ പഠിക്കാന്‍ ഏറ്റവും അനുയോജ്യമായ പഠനരീതിയാണ്

2.തെരഞ്ഞെടുത്ത ഒരു സംഘം ജനങ്ങളില്‍നിന്ന് ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പഠനവിഷയത്തെക്കുറിച്ച് സമഗ്രമായ കാഴ്ചപ്പാട് രൂപീകരിക്കാന്‍ സഹായിക്കുന്നു

3.പഠനവിധേയമാക്കുന്ന മൊത്തം വ്യക്തികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നു.

താഴെ പറയുന്നതിൽ തെറ്റായ പ്രസ്താവന ഏതാണ് ?

i) അഗസ്ത്കോംതെ - സാമൂഹ്യശാസ്ത്രത്തിൻ്റെ പിതാവായി കണക്കാക്കപ്പെടുന്നു

ii) ഹെർബർട് സ്‌പെൻസർ - ചാൾസ് ഡാർവിൻ്റെ പരിണാമ സിദ്ധാന്തം സാമൂഹ്യപഠനത്തിന് പ്രയോജനപ്പെടുത്തി

iii) S C ദുബൈ - നാഗാലാന്റിലെ കമാർ ഗോത്ര വിഭാഗത്തെപ്പറ്റി പഠനം നടത്തിയ ഇന്ത്യൻ നരവംശശാസ്ത്രജ്ഞൻ