App Logo

No.1 PSC Learning App

1M+ Downloads

നേത്ര ഗോളത്തിലെ രക്ത പടലവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ധാരാളം രക്തക്കുഴലുകൾ കാണപ്പെടുന്ന കൺഭിത്തിയിലെ മധ്യപാളിയാണ് രക്തപടലം.

2.കണ്ണിലെ കലകൾക്ക് ഓക്സിജനും പോഷണവും പ്രദാനം ചെയ്യുന്ന നേത്രഗോളത്തിലെ പാളിയാണ് ഇത്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉ തെറ്റ്.

Answer:

C. 1ഉം 2ഉം ശരി.

Read Explanation:

കൺഭിത്തിയുടെ മദ്ധ്യത്തിലെ പാളിയാണ് രക്തപടലം (Choroid). ഇതു ദൃഢപടലത്തിന്റെ ഉൾഭിത്തിയോടു ചേർന്നു സ്ഥിതി ചെയ്യുന്നു. രക്തപടലമെന്ന കനം കുറഞ്ഞ കറുത്ത നിറമുള്ള പാളിയിലെ രക്തക്കുഴലുകളാണ് കണ്ണിലെ കലകൾക്ക് പോഷണവും ഓക്സിജനും വിതരണം ചെയ്യുന്നത്. രക്തപടലം അതിൽ പതിക്കുന്ന പ്രകാശരശ്മികളെ ആഗിരണം ചെയ്ത് കണ്ണിനുള്ളിൽ പ്രകാശത്തിന്റെ പ്രതിഫലനം തടസ്സപ്പെടുത്തുകയും ചെയ്യുന്നുണ്ട്. കോർണിയയുടെ പിന്നിലെ രക്തപടലത്തിന്റെ ഭാഗം മദ്ധ്യത്തിൽ സുഷിരമുള്ളതും, വൃത്താകൃതിയിലുള്ളതും, നിറമുള്ളതുമായ മറയായി കാണപ്പെടുന്നു. ഈ മറയെ ഐറിസ് എന്നു വിളിക്കുന്നു. ഐറിസിന്റെ മദ്ധ്യത്തിലെ സുഷിരത്തെ കൃഷ്ണമണി എന്നും വിളിക്കുന്നു.


Related Questions:

തീവ്ര പ്രകാശത്തില്‍ കാഴ്ച സാധ്യമാക്കുന്ന കോശങ്ങള്‍ ഏതാണ് ?
In which part of an eye a pigment is present which is responsible for brown, blue or black eyes?
പ്രമേഹം മൂലമുണ്ടാകുന്ന നേത്രരോഗം :
ചെവിയെക്കുറിച്ചുള്ള പഠനം എന്ത് പേരിൽ അറിയപ്പെടുന്നു ?
Eye muscles are attached with