Challenger App

No.1 PSC Learning App

1M+ Downloads

അടുത്തിടെ അന്തരിച്ച കെ കസ്‌തൂരിരംഗനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവനകൾ തിരഞ്ഞെടുക്കുക

  1. ISRO യുടെ അഞ്ചാമത്തെ ചെയർമാനായിരുന്നു
  2. ISRO ചെയർമാനായ ആദ്യത്തെ മലയാളി
  3. 2003 മുതൽ ലോക്‌സഭാ അംഗമായിരുന്നു
  4. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നീ ബഹുമതികൾ നേടിയിട്ടുണ്ട്

    Ai, iv ശരി

    Bii, iv ശരി

    Ciii, iv ശരി

    Div മാത്രം ശരി

    Answer:

    A. i, iv ശരി

    Read Explanation:

    കൃഷ്‌ണസ്വാമി കസ്തൂരിരംഗൻ (കെ കസ്‌തൂരിരംഗൻ)

    • ജനനം - 1940 ഒക്ടോബർ 24 (എറണാകുളം)

    • മരണം - 2025 ഏപ്രിൽ 25

    • ISRO യുടെ അഞ്ചാമത്തെ ചെയർമാൻ (1994 - 2003)

    • ISRO ചെയർമാനായ രണ്ടാമത്തെ മലയാളി

    • കേന്ദ്ര ആസൂത്രണ കമ്മീഷൻ അംഗമായിരുന്നു

    • ISRO സ്പേസ് കമ്മീഷൻ, ഡിപ്പാർട്ട്മെൻ്റ് ഓഫ് സ്പേസ് എന്നിവയുടെ തലവൻ ആയിരുന്നു (1994-2003)

    • ISRO ബെംഗളൂരു സാറ്റലൈറ്റ് സെൻറർ ഡയറക്റ്ററായിരുന്നു (1990-1994)

    • രാജ്യസഭാ അംഗമായി പ്രവർത്തിച്ചു (2003-2009)

    • കർണാടക നോളജ് മിഷൻ ചെയർമാനായിരുന്നു

    • ജവഹർലാൽ നെഹ്‌റു സർവ്വകലാശാല വൈസ് ചാൻസലറായിരുന്നു

    • പശ്ചിമഘട്ട സംരക്ഷണം മുൻനിർത്തി കേന്ദ്ര സർക്കാർ നിയോഗിച്ച കസ്തൂരിരംഗൻ കമ്മിറ്റിയുടെ തലവനായിരുന്നു

    • ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളായ ഭാസ്‌കര I & II എന്നിവയുടെ പ്രോജക്റ്റ് ഡയറക്റ്റർ ആയിരുന്നു

    • PSLV, GSLV എന്നിവയുടെ വിക്ഷേപണങ്ങൾക്ക് നേതൃത്വം നൽകി

    • ഇന്ത്യൻ നാഷണൽ സാറ്റലൈറ്റ് (INSAT-2), ഇന്ത്യൻ റിമോട്ട് സെൻസിംഗ് സാറ്റലൈറ്റ് (IRS-1A & 1B) എന്നിവ വികസിപ്പിക്കുന്നതിൽ മേൽനോട്ടം നൽകി

    • അസ്ട്രോണമിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ സ്ഥാപക അംഗം

    • ഇന്ത്യൻ ഫിസിക്സ് അസോസിയേഷൻ, ഇന്ത്യൻ സയൻസ് കോൺഗ്രസ് അസോസിയേഷൻ, ഇന്ത്യൻ സൊസൈറ്റി ഓഫ് റിമോട്ട്സെൻസിംഗ് സെൻറർ എന്നിവയുടെ ആജീവനാന്ത അംഗമായിരുന്നു


    Related Questions:

    “Spirit Rover” refers?
    Which satellite was built by 750 schoolgirls under the Azadi Ka Amrit Mahotsav initiative?
    2025 ഏപ്രിലിൽ അന്തരിച്ച മുൻ ISRO ചെയർമാൻ കെ. കസ്‌തൂരിരംഗൻ്റെ പൂർണ്ണനാമം എന്ത് ?

    താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന കണ്ടെത്തുക

    1. 1979 ഓഗസ്റ്റ് 10 നു വിജയകരമായി  രോഹിണി വിക്ഷേപിച്ചു 

    2.ഇന്ത്യയിൽ നിന്നും വിക്ഷേപിച്ച ആദ്യ കൃത്രിമോപഗ്രഹം ആണ് രോഹിണി 

    3.രോഹിണിയുടെ വിക്ഷേപണത്തിന് ഉപയോഗിച്ച വാഹനം ആണ് SLV3.

    4.ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിക്ഷേപണ വാഹനമാണ്  SLV3  

    ഭൂപടങ്ങളും വിഭവഭൂപടങ്ങളും തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഇന്ത്യൻ കൃത്രിമോപഗ്രഹങ്ങളാണ്: