അന്തരീക്ഷത്തിലെ ഏറ്റവും താഴത്തെ മണ്ഡലമാണ് ട്രോപോസ്ഫിയർ
ജലബാഷ്പത്തിന്റെ 99% വും അന്തരീക്ഷ വാതകങ്ങളുടെ 75% വും കാണപ്പെടുന്നത് ഈ മേഖലയിലാണ്
വായുപിണ്ഡത്തിന്റെ മുക്കാൽ ഭാഗത്തോളവും ഈ മേഖലയിലാണ്.
ട്രോപോസ്ഫിയർ ഭൂമിയുടെ ഉപരിതലത്തിൽ ആരംഭിക്കുകയും ധ്രുവങ്ങളിൽ 8 കിലോമീറ്റർ മുതൽ ഭൂമധ്യരേഖയിൽ 18 മുതൽ 20 കിലോമീറ്റർ വരെ ഉയരത്തിൽ കാണപ്പെടുകയും ചെയ്യുന്നു.
ഭൂമധ്യരേഖ പ്രദേശങ്ങളിൽ ശക്തമായ സംവഹന പ്രവാഹത്താൽ താപം ഉയരങ്ങളിലേക്ക് പ്രസരിക്കുന്നത് കൊണ്ടാണ് ഈ പ്രദേശത്തിൽ ട്രോപോസ്ഫിയറിന്റെ വ്യാപ്തി കൂടിയിരിക്കുന്നത്.
ഈ മണ്ഡലത്തിലെ താപനില ഉയരത്തിന് ആനുപാതികമായി കുറഞ്ഞുവരുന്നു.
ഉയരം കൂടുന്നതിനനുസരിച്ച് ട്രോപോസ്ഫിയറിൽ ഉണ്ടാകുന്ന ഊഷ്മാവിന്റെ കുറവിനെ Environmental Lapse Rate (ELR) എന്നു പറയുന്നു.
ട്രോപ്പോസ്ഫിയറിലെ താപനില ഉയരത്തിനനുസരിച്ച് ഓരോ 165 മീറ്ററിനും. 1° സെൽഷ്യസ് എന്ന തോതിൽ കുറയുന്നു
ട്രോപോസ്ഫിയറിന്റെ മുകൾ ഭാഗത്തെ താപനില : ഏകദേശം 80 ഡിഗ്രി സെൽഷ്യസ്
ഈ പാളിയിൽ കാലാവസ്ഥാ വ്യതിയാനങ്ങൾ വ്യാപകമായി കണ്ടുവരുന്നു.
മനുഷ്യനും മറ്റ് ജീവജാലങ്ങളും കാണപ്പെടുന്ന ഏറ്റവും താഴ്ന്ന വിധാനത്തിനുള്ള അന്തരീക്ഷ പാളിയാണിത്.
അന്തരീക്ഷത്തിൽ കാണപ്പെടുന്ന ജലബാഷ്പത്തിന്റെ ഭൂരിഭാഗവും ട്രോപോസ്ഫിയറിലാണ് ഉൾക്കൊള്ളുന്നത്.
ഉൾക്കൊള്ളുന്ന ജലബാഷ്പത്തിന്റെ അളവിൽ ഉണ്ടാകുന്ന വ്യത്യാസം ഒഴിച്ചാൽ ട്രോപോസ്ഫിയറിന്റെ രാസഘടന എല്ലാ ഭാഗത്തും ഏകദേശം സമാനമാണ്.
ട്രോപോസ്ഫിയറിന് മുകളിലുള്ള സംക്രമണമേഖല ട്രോപ്പോപാസ് എന്നറിയപ്പെടുന്നു.
ഓസോൺ പാളി കാണപ്പെടുന്ന അന്തരീക്ഷ മണ്ഡലം - സ്ട്രാറ്റോസ് ഫിയർ