App Logo

No.1 PSC Learning App

1M+ Downloads

അസ്ഥിരവിനിമയ നിരക്കുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക

  1. പെഗ്ഗ്ഡ് വിനിമയ നിരക്ക് എന്ന പേരിലും അറിയപ്പെടുന്നു
  2. ഒരു രാജ്യത്തിൻ്റെ കേന്ദ്ര ബാങ്കാണ് അസ്ഥിര വിനിമയ നിരക്ക് നിർണയിക്കുന്നത്
  3. അസ്ഥിരവിനിമയ നിരക്ക് സമ്പ്രദായത്തിൽ വിദേശ കറൻസിയെ അപേക്ഷിച്ചു തദ്ദേശ കറൻസിയുടെ വില വർധിക്കുന്ന അവസ്ഥ അപ്രിസിയേഷൻ(Appreciation) എന്നറിയപ്പെടുന്നു

    Aiii മാത്രം ശരി

    Bii മാത്രം ശരി

    Ci മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. iii മാത്രം ശരി

    Read Explanation:

    അസ്ഥിര വിനിമയ നിരക്ക്

    • ഓരോ രാജ്യത്തിനും അവരുടെ കറൻസി വില നിർണയിക്കുന്നതിന് പ്രത്യേക സമ്പ്രദായങ്ങൾ നിലനിൽക്കുന്നു.
    • ഒരു തുറന്ന സമ്പദ് വ്യവസ്ഥയിൽ അഥവാ ഓപ്പൺ എക്കണോമിയിൽ വിനിമയ നിരക്ക് നിർണയിക്കുന്നത് പ്രധാനമായും മൂന്ന് രീതികളിലാണ്.
    • അവയിൽ ഒന്നാണ് അസ്ഥിരവിനിമയ നിരക്ക് നിർണയം.
    • ഇത് ഫ്ലെക്സിബിൾ എക്സ്ചേഞ്ച് റേറ്റ് എന്നും,ഫ്ലോട്ടിങ് അഥവാ പ്ലവന വിനിമയ നിരക്ക് എന്നും അറിയപ്പെടുന്നു.
    • അസ്ഥിരവിനിമയ നിരക്ക് സമ്പ്രദായത്തിൽ വിനിമയ നിരക്ക് നിർണയിക്കുന്നത് കമ്പോളത്തിലെ ചോദന, പ്രദാന ശക്തികളുടെ അടിസ്ഥാനത്തിലാണ്.
    • അസ്ഥിര വിനിമയ നിരക്ക് സമ്പ്രദായത്തിൽ കേന്ദ്ര ബാങ്കിന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നതല്ല
    • അസ്ഥിരവിനിമയം നിരക്ക് സമ്പ്രദായത്തിൽ തദേശീയ കറൻസിയെ അപേക്ഷിച്ച് വിദേശ കറൻസിയുടെ വില വർദ്ധിക്കുന്ന അവസ്ഥ Depreciation എന്നറിയപ്പെടുന്നു.
    • വിദേശ കറൻസിയെ അപേക്ഷിച്ച് തദ്ദേശ കറൻസിയുടെ വില വർധിക്കുന്ന അവസ്ഥ Appreciation എന്നും അറിയപ്പെടുന്നു.

    NB: പെഗ്ഗ്ഡ് വിനിമയ നിരക്ക് എന്ന പേരിൽ അറിയപ്പെടുന്നത് സ്ഥിര വിനിമയ നിരക്ക് സമ്പ്രദായമാണ്.


    Related Questions:

    500, 1000 എന്നീ നോട്ടുകളുടെ നിരോധനം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതെന്ന് ?
    ഇന്ത്യയിലെ നാണയ - കറൻസി നിർമ്മണശാലകളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയുന്ന സ്ഥാപനമായ SPMCIL സ്ഥാപിതമായത് ഏത് വർഷം ?
    ഇന്ത്യയിൽ നോട്ടുകൾ അച്ചടിച്ച് ഇറക്കുന്നതിന്റെ മാനദണ്ഡം ഏത് ?
    ഇന്ത്യയിലെ ആദ്യത്തെ Q R കോഡ് അധിഷ്ഠിത നാണയ മെഷീൻ സ്ഥാപിച്ച നഗരം ?
    ഇന്ത്യയിൽ നോട്ട് നിരോധനം നടത്തിയ വർഷങ്ങളിൽ പെടാത്തത് ഏത് ?