Challenger App

No.1 PSC Learning App

1M+ Downloads

ആന്തരകർണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. ആന്തരകർണം സ്ഥിതി ചെയ്യുന്നത് തലയോടിലെ അസ്ഥി നിർമിതമായ അറയ്ക്കുള്ളിലാണ്
  2. എൻഡോലിംഫ്, പെരിലിംഫ് എന്നീ ദ്രാവകങ്ങൾ ആന്തരകർണത്തിൽ നിറഞ്ഞിരിക്കുന്നു

    Aഇവയൊന്നുമല്ല

    Bi മാത്രം

    Cഇവയെല്ലാം

    Dii മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    • ആന്തരകർണം സ്ഥിതി ചെയ്യുന്നത് തലയോടിലെ അസ്ഥി നിർമിതമായ അറയ്ക്കുള്ളിലാണ് (Bony labyrinth). 
    • ഈ അസ്ഥി അറയ്ക്കുള്ളിൽ സ്‌തര നിർമിതമായ അറകളും (Membraneous labyrinth) ഉണ്ട്. 
    • സ്‌തര അറയ്ക്കള്ളിൽ എൻഡോലിംഫ് (Endolymph) എന്ന ദ്രവവും സ്‌തര അറയ്ക്കും അസ്ഥി അറയ്ക്കുമിടയിൽ പെരിലിംഫ് (Perilymph) എന്ന ദ്രവവും നിറഞ്ഞിരിക്കുന്നു. 
    • അർദ്ധവൃത്താകാര കുഴലുകൾ, വെസ്റ്റിബ്യൂൾ, കോക്ലിയ എന്നിവയാണ് ആന്തര കർണത്തിൻ്റെ മുഖ്യഭാഗങ്ങൾ.
    • അർധവൃത്താകാര കുഴലുകളും വെസ്റ്റിബ്യൂളും ശരീരതുലനനില പാലിക്കുന്നതിനും കോക്ലിയ കേൾവിക്കും സഹായിക്കുന്നു.

    Related Questions:

    മുഖങ്ങളെ തിരിച്ചറിയാൻ മസ്‌തിഷ്‌കത്തിന് കഴിയാതെ വരുന്ന അവസ്ഥ?
    ചെവിക്കുടയിൽ (External ear) എത്തുന്ന ശബ്ദ തരംഗങ്ങൾ, _______യാണ് ആദ്യമായി കടന്നു പോകുന്നത്?

    താഴെ കൊടുത്തിരിക്കുന്നവയിൽ സിംപതറ്റിക് വ്യവസ്ഥയ‍ുടെ പ്രവര്‍ത്തനത്താല്‍ മന്ദീഭവിക്ക‍ുന്നത്‌ ഏതെല്ലാം?

    1.ഉമിനീര്‍ ഉല്പാദനം

    2.ഉദരാശയ പ്രവര്‍ത്തനം

    3.ക‍ുടലിലെ പെരിസ്റ്റാള്‍സിസ്

    GABA യുടെ പൂർണ്ണരൂപം എന്താണ് ?
    നാഡിവ്യവസ്ഥയുടെ അടിസ്ഥാന നിർമ്മാണ ഘടകം ആണ് ?