App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ വിളവെടുപ്പ്‌ സീസണുകളെമളുറിച്ചുള്ള പ്രസ്താവനകള്‍ ചുവടെ നല്‍കിയിരിക്കുന്നു. ശരിയായ ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

  1. ശീതകാലം ആരംഭിക്കുന്നതോടെ റാബി സീസണ്‍ ആരംഭിക്കുന്നു.
  2. റാബി വിളയുടെ വിളവെടുപ്പിനു ശേഷം ആരംഭിക്കുന്ന വിളവെടുപ്പിന്റെ ഒരു ചെറിയ കാലയളവാണ്‌ സായിദ്‌.
  3. ഖാരീഫ്‌ സീസണ്‍ പ്രധാനമായും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണുമായി ഒത്തുപോകുന്നു,

    Aഎല്ലാം ശരി

    Bഇവയൊന്നുമല്ല

    Ci മാത്രം ശരി

    Diii മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    റാബി വിളകൾ 

    • ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ശൈത്യകാലത്ത് വിളവിറക്കുകയും വേനൽക്കാലത്ത് വിളവെടുക്കുകയും ചെയ്യുന്ന സസ്യങ്ങളെ റാബി വിളകൾ എന്നുപറയുന്നു.
    • സാധാരണയായി നവംബർ മധ്യത്തിൽ ശൈത്യകാല ആരംഭത്തിലാണ് ഇവയുടെ വിളയിറക്കൽ കാലം.
    • മാർച്ച് മാസത്തിൽ വേനലിൻ്റെ ആരംഭത്തോടെ ഇവയുടെ വിളവെടുപ്പുകാലം വരുന്നു.
    • ഗോതമ്പ് ,പുകയില, കടല ,പയർ വർഗങ്ങൾ എന്നിവ ഉദാഹരണം.

    ഖാരീഫ്‌ വിളകൾ

    • മഴക്കാലത്ത് കൃഷിചെയ്യുന്ന സസ്യങ്ങളെയാണ് ഖാരീഫ്‌ വിളകൾ അഥവാ മൺസൂൺ വിളകൾ എന്നുപറയുന്നത്.
    • തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ ആരംഭത്തിൽ(ജൂൺ) ഇവയ്ക്കു വിത്ത് വിതയ്ക്കുകയും മൺസൂണിന്റെ അവസാനത്തോടെ(നവംബർ ആദ്യവാരം) വിളവെടുക്കുകയും ചെയ്യുന്നു.
    • നെല്ല്, പരുത്തി, എള്ള്, കരിമ്പ്, സോയാബീൻ, ചണം എന്നിവ ഖരീഫ് വിളകൾക്ക് ഉദാഹരണങ്ങളാണ്.

    സായിദ്‌ വിളകൾ 

    • വേനൽക്കാലത്ത് വിളവിറക്കുകയും മഴക്കാലത്തിനു മുമ്പ് വിളവെടുക്കുകയും ചെയ്യുന്ന സസ്യങ്ങളെയാണ് സായിദ്‌ വിളകൾ എന്നുപറയുന്നത്
    • മാർച്ച് മാസത്തോടെ സെയ്ദ് കൃഷി ആരംഭിക്കുകയും ജൂൺ മാസത്തോടെ വിളവെടുപ്പ് നടത്തുകയും ചെയ്യുന്നു.
    • മൺസൂണിനെ ആശ്രയിച്ചുള്ള ഖാരിഫ് കൃഷിക്കും മഞ്ഞിനെ ആശ്രയിച്ചുള്ള റാബി കൃഷിക്കും മധ്യേയുള്ള കാലയളവിലാണ് സയ്ദ് വിളകൾ കൃഷിചെയ്യുന്നത്.
    • പഴങ്ങളും പച്ചക്കറികളും സായിദ്‌ വിളകൾക്ക് ഉദാഹരണങ്ങളാണ്.

     


    Related Questions:

    ' ഇന്ത്യയുടെ കാപ്പിത്തോട്ടം ' എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ് ?
    പാലിന്റെ pH അളവ് ?
    Yellow Gold 48, which was launched recently, is the first-ever commercial variety of which crop ?

    Which of the following is a Kharif crop?

    i.Paddy

    ii.Wheat

    iii.Vegetables 

    iv.Mustard

    In India, 'Rabi' crops are sown from?