App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ ഭാഗമല്ലാത്ത പ്രസ്താവന ഏത്?

  1. 1. ആധുനിക സാങ്കെതികവിദ്യ ഉപയോഗിച്ച് കർഷികോത്പാദനത്തിൽ വൻ വർദ്ധനവ് സൃഷ്ടിച്ചു
  2. 2. ഭക്ഷ്യോപാദന രംഗത്തു ഇന്ത്യ സ്വയംപര്യാപ്തത കൈവരിച്ചു.
  3. 3. ജലസേചന സൌകാര്യങ്ങൾ, അത്യുൽപാദനശേഷിയുള്ള വിത്തിനങ്ങൾ , രാസവളങ്ങൾ , കീടനാശിനികൾ എന്നിവ വ്യാപകമായി ഉപയോഗിക്കപ്പെട്ടു .
  4. 4. ഒന്നാം പഞ്ചവൽസര പദ്ധതി മുതൽ ഹരിതവിപ്ലവം ആരംഭിച്ചു.

    A3 മാത്രം

    Bഎല്ലാം

    C1, 4 എന്നിവ

    D4 മാത്രം

    Answer:

    D. 4 മാത്രം

    Read Explanation:

    ഹരിതവിപ്ലവം

    • 1940 - 1970 കാലഘട്ടങ്ങളിൽ കാർഷിക മേഖലയിൽ നിലനിന്നിരുന്ന മാന്ദ്യം കുറയ്ക്കാനായി ഉത്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആഗോള തലത്തിൽ നടപ്പിലാക്കിയ കാർഷിക മുന്നേറ്റം.
    • അത്യുൽപാദനശേഷിയുളള വിത്തിനങ്ങൾ, ജലസേചന സൌകര്യങ്ങൾ , രാസവളം , കീടനാശിനികൾ , കുറഞ്ഞ പലിശയിൽ സാമ്പത്തിക സഹായം എന്നിവ ഉപയോഗപ്പെടുത്തി കാർഷിക ഉല്പാദനത്തിൽ വരുത്തിയ ഗണ്യമായ പുരോഗതി.
    • ആരംഭിച്ച രാജ്യം; മെക്സിക്കൊ
    • പിതാവ് ; നോർമൻ ബോർലോഗ്
    • പദം ആദ്യം ഉപയോഗിച്ചത് ; വില്ല്യം ഗൌഡ്
    • ഏഷ്യൻ ഭവനം ; ഫിലിപ്പൈൻസ്
    • ഏറ്റവും കൂടുതൽ ഉത്പാദനമുണ്ടായ കാർഷിക വിള ; ഗോതമ്പ്
    • ബോർലോഗ് അവാർഡ് നല്കുന്ന മേഖല; കാർഷികം
    • പ്രധാനമായും സ്വയംപര്യാപ്തത കൈവരിച്ച ഭക്ഷ്യധാന്യങ്ങൾ ; അരി , ഗോതമ്പ്
    • ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ് ; എം. എസ്. സ്വാമിനാഥൻ
    • ഇന്ത്യയിൽ ഹരിതവിപ്ലവം ആരംഭിച്ചത് ; 1967- 1968
    • ഹരിതവിപ്ലവത്തിന്റെ ഒന്നാം ഘട്ടം ; ഗോതമ്പ് വിപ്ലവം
    • അത്യുൽപാദനശേഷിയുള്ള ഗോതമ്പ് ഇനങ്ങൾ ; കല്യാൺസോന , സോണാലിക

    Related Questions:

    താഴെ പറയുന്നവയിൽ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ രണ്ടാം ഘട്ടത്തിന്റെ കാലയളവ് ഏത് ?
    ഇന്ത്യയിൽ ഹരിതവിപ്ലവത്തിൻ്റെ ശില്പി എന്ന് അറിയപ്പെടുന്നത് ആരാണ് ?

    ഹരിതവിപ്ലവത്തെക്കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

    i) ഉയർന്ന വിളവ് നൽകുന്ന വിത്തുകൾ, ജലസേചന സൗകര്യങ്ങൾ, രാസവളങ്ങൾ, കീടനാശിനികൾ, കാർഷിക ധനസഹായം എന്നിവ കുറഞ്ഞ പലിശ നിരക്കിൽ പ്രയോജനപ്പെടുത്തി കാർഷിക ഉൽപ്പാദനത്തിൽ ഗണ്യമായ പുരോഗതിയാണ് ഹരിത വിപ്ലവം.

    ii) ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ, പ്രത്യേകിച്ച് അരിയുടെയും ഗോതമ്പിന്റെയും കാര്യത്തിൽ, അത് സ്വയംപര്യാപ്തത കൈവരിക്കാനും വിദേശ ആശ്രിതത്വം ഇല്ലാതാക്കാനും കഴിഞ്ഞു.

    Which of the following scientists is known as the Father of the Green Revolution in India?
    ഹരിതവിപ്ലവത്തിന്റെ ഏഷ്യയിലെ ഗേഹം?