App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടനയിലെ അടിയന്തിരാവസ്ഥാ പ്രഖ്യാപന വ്യവസ്ഥകളെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

  1. ഇന്ത്യയുടെ മൊത്തമായോ, ഏതെങ്കിലും പ്രദേശത്തിൻ്റേയോ സുരക്ഷയ്ക്ക് ഭീഷണി ഉണ്ടാക്കുന്ന ഗുരുതരമായ സാഹചര്യം നിലനിൽക്കുന്നതായി രാഷ്ട്രപതിക്ക് ബോധ്യപ്പെട്ടാൽ, അത്തരമൊരു ഭീഷണിയെ നേരിടാനായി അദ്ദേഹം രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുക.
  2. അടിയന്തിരാവസ്ഥാ പ്രഖ്യാപനം നടത്തുന്നതിനായി കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം രേഖാമൂലം അദ്ദേഹത്തെ അറിയിച്ചിട്ടില്ലെങ്കിൽ രാഷ്ട്രപതി അത്തരമൊരു പ്രഖ്യാപനം പുറപ്പെടുവിക്കാൻ പാടില്ല.
  3. ആർട്ടിക്കിൾ 352 പ്രകാരം രാഷ്ട്രപതി പുറപ്പെടുവിക്കുന്ന ഓരോ അടിയന്തിരാവസ്ഥാ പ്രഖ്യാപനവും പാർലമെൻ്റിൻ്റെ ഇരു സഭകളുടേയും അംഗീകാരത്തിനായി സഭകൾക്ക് മുമ്പാകെ വയ്ക്കേണ്ടതാണ്. കൂടാതെ ആറ് മാസത്തിന് ശേഷം പാർലമെന്റിന്റെ ഇരു സഭകളുടെയും അംഗീകാരം പ്രഖ്യാപനത്തിന് ലഭിച്ചില്ലായെങ്കിൽ രാഷ്ട്രപതിയുടെ അടി യന്തിരാവസ്ഥാ പ്രഖ്യാപനം നിർത്തലാകുന്നതാണ്.

    Aഎല്ലാം ശരി

    Bഒന്നും മൂന്നും ശരി

    Cഒന്ന് തെറ്റ്, മൂന്ന് ശരി

    Dഒന്നും രണ്ടും ശരി

    Answer:

    D. ഒന്നും രണ്ടും ശരി

    Read Explanation:

    • ആർട്ടിക്കിൾ 352 പ്രകാരം, യുദ്ധം, ബാഹ്യമായ ആക്രമണം, അല്ലെങ്കിൽ സായുധകലാപം എന്നിവയിലൂടെ ഇന്ത്യയുടെ അല്ലെങ്കിൽ അതിൻ്റെ ഏതെങ്കിലും ഭാഗത്തിൻ്റെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന് രാഷ്ട്രപതിക്ക് ബോധ്യപ്പെട്ടാൽ അദ്ദേഹത്തിന് ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാം. യഥാർത്ഥ സംഭവം ഉണ്ടാകുന്നതിനുമുമ്പ് പോലും അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ സാധിക്കും.

    • 44-ആം ഭരണഘടനാ ഭേദഗതി (1978) പ്രകാരം, ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭയുടെ രേഖാമൂലമുള്ള ശുപാർശ രാഷ്ട്രപതിക്ക് ലഭിച്ചിരിക്കണം. ഇത് അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിനുള്ള സാധ്യത ദുരുപയോഗം ചെയ്യുന്നത് തടയാനാണ്.


    Related Questions:

    ബൽവന്ത് റായി മേത്ത കമ്മിറ്റി, ക് മേത്ത കമ്മിറ്റി എന്നിവയിൽ നിന്നുള്ള എന്തെല്ലാം നിർദ്ദേശങ്ങളാണ് ഇന്ത്യയുടെ 73/74 ഭരണഘടന ഭേദഗതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്?

    1. ത്രിതല പഞ്ചായത്ത് സംവിധാനം
    2. പഞ്ചായത്ത് സ്ഥാപനങ്ങൾക്ക് ഭരണഘടന സാധുത
    3. ഗ്രാമപഞ്ചായത്തിൽ പരോക്ഷ തിരഞ്ഞെടുപ്പ്
    4. വാർഷിക തിരഞ്ഞെടുപ്പ് രീതി
      Which of the following is INCORRECT in relation to the Indian political system?

      ഇന്ത്യൻ ഭരണഘടന അമേരിക്കൻ ഭരണഘടനയിൽ നിന്നും കടമെടുത്ത ആശയങ്ങളിൽ ശരിയേത് ?

      1. നിർദ്ദേശക തത്വങ്ങൾ
      2. മൌലിക അവകാശങ്ങൾ
      3. നിഷ്പക്ഷമായ നീതിന്യായ വ്യവസ്ഥ
        Who among the following was the first woman member of the Constituent Assembly and an advocate for women's rights?
        The Indian Independence Act, 1947 came into force on