App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ഏതെല്ലാം കോശങ്ങളാണ് സെമിനിഫറസ് ട്യൂബുലുകളുടെ ആന്തരിക ഭിത്തിയിൽ സ്ഥിതി ചെയ്യുന്നത്?

  1. പുംബീജ ജനക കോശങ്ങൾ
  2. സെർറ്റോളി കോശങ്ങൾ
  3. പരിയേറ്റൽ കോശങ്ങൾ

    A1, 2 എന്നിവ

    B2 മാത്രം

    C1 മാത്രം

    Dഎല്ലാം

    Answer:

    A. 1, 2 എന്നിവ

    Read Explanation:

    • പുംബീജങ്ങളും പുരുഷ ഹോർമോണും (Testosterone) ഉത്‌പാദിപ്പിക്കപ്പെടുന്നത് -വൃഷണങ്ങളിൽ നിന്ന് 
    • വൃഷണത്തിനുള്ളിലെ അറകളെ അറിയപ്പെടുന്നത് -വ്യഷ്ണാന്തര ഇതളുകൾ (Testicular lobules)
    • ഇതിനുള്ളിൽ, 1 മുതൽ 3 വരെ ബീജോൽപാദന നാളികകൾ (Seminiferous tubule) കാണപ്പെടുന്നു 
    •  പുംബീജം ഉണ്ടാകുന്നത് വൃഷണങ്ങളിലെ സെമിനിഫെറസ് ട്യൂബുളുകളിലാണ്.

    ബിജോൽപ്പാദക നളികകളുടെ ആന്തരഭിത്തിയിൽ 2 തരം കോശങ്ങൾ ഉണ്ട്:

    1. പുംബീജ ജനക കോശങ്ങൾ (Male germ cells) - ഊനഭംഗം വഴി പുംബീജം (Sperm) ഉല്പാദിപ്പിക്കുന്നു.
    2. സെർറ്റോളി കോശങ്ങൾ (Sertoli cells) - പുംബീജങ്ങൾക്ക് പോഷണം നൽകുന്നു.
    • ബിജോൽപ്പാദന നളികയുടെ ബാഹ്യഭാഗത്ത് കാണപ്പെടുന്ന കോശങ്ങൾ - കലാന്തരകോശങ്ങൾ (Interstitial cells/ leyding cells)
    • പുരുഷ ഹോർമോണുകളായ ആൻഡ്രോജനുകൾ ഇത്‌ ഉത്പാദിപ്പിക്കുന്നു.

    Related Questions:

    ലാക്റ്റേഷണൽ അമെനോറിയ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

    'മനുഷ്യരിൽ വൃഷണങ്ങൾ ഉദരാശയത്തിനു പുറത്ത് കാണുന്ന വൃഷണ സഞ്ചിയിൽ ആണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്' . ഈ അവസ്ഥയ്ക്ക് കാരണം

    1.  വൃഷണങ്ങളിൽ ശരീരതാപനിലയേക്കാൾ താഴ്ന്ന താപനില നിലനിർത്താൻ.
    2. വൃഷണങ്ങളെ ഉൾക്കൊള്ളാൻ ഉദരാശയത്തിൽ സ്ഥലമില്ലാത്തതിനാൽ. 
    What stage is the oocyte released from the ovary?

    താഴെ തന്നിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ സിദ്ധാന്ധം ഏതെന്നു തിരിച്ചറിയുക ?

    • ഈ സിദ്ധാന്തം വാദിച്ചത് ഓഗസ്റ്റ് വെയ്സ്മാൻ (1889) ആണ്

    • ഈ സിദ്ധാന്തം പറയുന്നത് ശരീരകലകൾ ജെർംപ്ലാസ്, സോമാറ്റോപ്ലാസം എന്നിങ്ങനെ രണ്ട് തരത്തിലാണ്

    • ജെർംപ്ലാസം എന്നത് പ്രത്യുൽപ്പാദന ടിഷ്യൂകൾ അല്ലെങ്കിൽ ഗമേത്തിനെ ഉല്പാദിപ്പിക്കാൻ കഴിവുള്ള കോശങ്ങളെ സൂചിപ്പിക്കുന്നു

    • ലൈംഗിക പുനരുൽപാദനവുമായി ബന്ധമില്ലാത്ത മറ്റെല്ലാ ശരീര കോശങ്ങളും സോമാറ്റോപ്ലാസത്തിൽ ഉൾപ്പെടുന്നു

    The follicular phase is also called as __________