App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ മൂന്നാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. മൂന്നു പ്രധാനമന്ത്രിമാരുടെ കാലഘട്ടത്തിലൂടെ കടന്നു പോയ പഞ്ചവത്സര പദ്ധതിയാണ് മൂന്നാം പഞ്ചവത്സര പദ്ധതി.
  2. ജോൺ സാൻഡിയുടെയും എസ്.ചക്രവർത്തിയുടെയും മാതൃകയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു മൂന്നാം പഞ്ചവത്സര പദ്ധതി.

    Aii മാത്രം ശരി

    Bഇവയൊന്നുമല്ല

    Ci മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    • 1961–1966 വരെ മൂന്നാം പഞ്ചവത്സര പദ്ധതി നീണ്ടുനിന്നു.

    • 1961 മുതൽ 1964 വരെ ഇന്ത്യയുടെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവായിരുന്നു.

    • 1964 മുതൽ 1966 വരെ ലാൽ ബഹദൂർ ശാസ്ത്രി ഇന്ത്യയുടെ പ്രധാനമന്ത്രിയായി.

    • 1966 മുതൽ ഇന്ദിരാഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി.

    • ഇതിനിടയിൽ രണ്ടു തവണ ഗുൽസാരിലാൽ നന്ദ ആക്ടിങ് പ്രധാനമന്ത്രിയുമായി.

    • ജോൺ സാൻഡിയുടെയും എസ്.ചക്രവർത്തിയുടെയും മാതൃകയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു മൂന്നാം പഞ്ചവത്സര പദ്ധതി.

    • മൂന്നാം പഞ്ചവത്സര പദ്ധതി കാലത്തെ ആസൂത്രണ കമ്മീഷൻ ഡെപ്യൂട്ടി ചെയർമാനായിരുന്ന ഡോ. ഡി.ആർ. ഗാഡ്ഗിലിൻ്റെ പേരിലാണ് പദ്ധതിയെ 'ഗാഡ്ഗിൽ യോജന' എന്നും വിളിക്കുന്നത് .


    Related Questions:

    ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയാറാക്കിയത് ?
    ഒന്നാം പഞ്ചവത്സര പദ്ധതി ലക്ഷ്യമിട്ട വളർച്ചാനിരക്ക് എത്രയായിരുന്നു ?
    Which five year plan is also known as "Gadgil Yojana" ?

    ഇന്ത്യയുടെ ചില പഞ്ചവത്സരപദ്ധതികളുടെ പ്രധാന ലക്ഷ്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു.അവയുടെ ആരോഹണ ക്രമം/കാലക്രമ പട്ടിക ഏതാണ് ?

    (i) സമഗ്ര വളർച്ച

    (ii) ദ്രുതഗതിയിലെ വ്യവസായവത്ക്കരണം 

    (iii) കാർഷിക വികസനം

    (iv) ദാരിദ്ര നിർമ്മാർജ്ജനം

    വ്യവസായവൽക്കരണം, ഗതാഗത വികസനം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി കൊണ്ട് ആവിഷ്കരിച്ച പദ്ധതി ഏത് ?