App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ സ്ട്രാറ്റോസ്ഫിയറുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക :

  1. ട്രോപ്പോസ്ഫിയറിന് തൊട്ടുമുകളിലുള്ള അന്തരീക്ഷപാളി
  2. ഭൗമോപരിതലത്തിൽ നിന്ന് ശരാശരി 80 കിലോമീറ്റർ വരെ വ്യാപിച്ച് കിടക്കുന്നു.
  3. ഓസോൺ പാളി സ്ട്രാറ്റോസ്ഫിയറിലാണ് സ്ഥിതി ചെയ്യുന്നത്
  4. അയോൺ കണികകളുടെ സാന്നിധ്യമുള്ളതുകൊണ്ട് ഈ പാളിയെ അയണോസ്ഫിയർ എന്നു കൂടി വിളിക്കുന്നു

    Aരണ്ട് മാത്രം തെറ്റ്

    Bഎല്ലാം തെറ്റ്

    Cമൂന്നും നാലും തെറ്റ്

    Dരണ്ടും നാലും തെറ്റ്

    Answer:

    D. രണ്ടും നാലും തെറ്റ്

    Read Explanation:

    സ്ട്രാറ്റോസ്ഫിയർ (Stratosphere)

    • ട്രോപ്പോസ്ഫിയറിന് തൊട്ടുമുകളിലുള്ള അന്തരീക്ഷപാളിയാണ് സ്ട്രാറ്റോസ്ഫിയർ.
    • അന്തരീക്ഷത്തിലെ ഏറ്റവും താഴ്ന്ന രണ്ടാമത്തെ പാളി
    • ഈ പാളി ഭൗമോപരിതലത്തിൽ നിന്ന് ശരാശരി 50 കിലോമീറ്റർ വരെ വ്യാപിച്ച് കിടക്കുന്നു.
    • അന്തരീക്ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായ  ഓസോൺ പാളി സ്ട്രാറ്റോസ്ഫിയറിലാണ്.
    • സൂര്യനിൽനിന്ന് പ്രസരിക്കുന്ന ഏറ്റവും അപകടകാരിയായ അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്ത് ഭൂമിയുടെ ഒരു രക്ഷാകവചമായി വർത്തിക്കുന്നത് ഓസോൺ പാളിയാണ്
    • സ്ട്രാറ്റോസ്ഫിയറിന് മുകളിലേക്ക് പോകുമ്പോൾ താപനില വർദ്ധിക്കുന്നു.
    • ജെറ്റ് വിമാനങ്ങളുടെ സഞ്ചാരത്തിന് അനുയോജ്യമായ പാളിയാണ് സ്ട്രാറ്റോസ്ഫിയർ.

    Related Questions:

    താഴെ പറയുന്ന പ്രസ്താവനകളിൽ ശെരിയെത് ?

    1. ഇന്നുവരെ കണ്ടെത്തിയതിൽ വച്ചേറ്റവും പഴക്കമേറിയ ഭൂപടം -മെസോ പൊട്ടേമിയയിൽ കളിമണ്ണിൽ നിർമ്മിച്ചു ചുട്ടെടുത്ത ഫലകങ്ങൾ 
    2. അനാക്സിമാൻഡറുടെ കാലഘട്ടത്തിലെ ഭൂപടങ്ങൾ തയ്യാറാക്കിയിരുന്നത് തുകലിലും വെങ്കല ഫലകങ്ങളിലുമായിരുന്നു.
    3. ആദ്യത്തെ ഭൂപടം വരച്ചതായി കരുതപ്പെടുന്ന ഗ്രീക്ക് തത്വചിന്തകൻ -അനാക്സിമാൻഡർ
      സ്വാഹിലി ഭാഷ സംസാരിക്കപ്പെടുന്ന വൻകര ഏതാണ് ?
      ആയിരം തടാകങ്ങളുടെ നാട് ?
      നിശാദീപങ്ങൾ(Night shining) എന്നറിയപ്പെടുന്ന മേഘങ്ങൾ കാണപ്പെടുന്ന അന്തരീക്ഷ മണ്ഡലം ?
      ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ് ഏത് ?