App Logo

No.1 PSC Learning App

1M+ Downloads

ഉത്കണ്ഠയെ മനഃശാസ്ത്രപരമായി വ്യക്തമാക്കുന്ന ഉത്തരം തെരഞ്ഞെടുക്കുക.

  1. ഭയവും ഉത്‌കണ്ഠ‌യും ഒന്നു തന്നെയാണ്.
  2. പുലി ആക്രമിക്കാൻ വരുമ്പോൾ അനുഭവപ്പെടുന്നതാണ് ഭയം.
  3. ഭാവിയിൽ സംഭവിക്കാവുന്നതായി കരുതുന്ന കാര്യങ്ങളോടുള്ള ആശങ്കയാണ് ഉത്കണ്ഠ

    A3 മാത്രം

    B1, 3 എന്നിവ

    Cഎല്ലാം

    D2, 3

    Answer:

    A. 3 മാത്രം

    Read Explanation:

    ഉത്കണ്ഠ (Anxiety):

          ഉത്കണ്ഠ (Anxiety) എന്നത് എല്ലാ മനുഷ്യരിലും കാണപ്പെടുന്ന ഒരു വൈകാരിക പ്രതിഭാസമാണ്. ഓരോ മനുഷ്യരിലും, ഉത്കണ്ഠ അനുഭവപ്പെടുന്നത്, പല വിധത്തിലാണ്.  

    നിർവചനം:

          അവ്യക്തമായ കാരണങ്ങളാലോ, അസ്വസ്ഥമായ ചിന്തകൾ കൊണ്ടോ ഉണ്ടാകുന്ന, വൈകാരിക അനുഭവമാണ് ഉത്കണ്ഠ. 

    ഉത്കണ്ഠയും ഭയവും തമ്മിലുളള വ്യത്യാസം:

             

    • ഭയവും ഉത്കണ്ഠയും (Fear and Anxiety) ഒന്നുപോലെ തോന്നാമെങ്കിലും അവ തമ്മിൽ ചില പ്രധാന വ്യത്യാസങ്ങളുണ്ട്.

    • ഭയം - ഒരു പ്രത്യേക ഭീഷണിക്ക് നേരെയുള്ള ഉടനടിയുള്ള പ്രതികരണം.

    • ഉത്കണ്ഠ - ഭാവിയിലെ അനിശ്ചിതത്വത്തെക്കുറിച്ചുള്ള നീണ്ടുനിൽക്കുന്ന ആശങ്ക.

    ഉദാഹരണം:

    • ഒരാൾ നമ്മെ ഉപദ്രവമേൽപ്പിക്കാനായി നമുക്ക് നേരെ തിരിഞ്ഞാൽ, ആ സമയത്ത് നമുക്കുണ്ടാകുന്നത് ഭയമാണ്.

    Eg :

    • പുലി ആക്രമിക്കാൻ വരുമ്പോൾ അനുഭവപ്പെടുന്നതാണ് ഭയം.

    • ഒരു പാമ്പിനെ കാണുകയോ അല്ലെങ്കിൽ ഒരു അപകടം നിറഞ്ഞ സാഹചര്യത്തിൽ പെടുകയോ ചെയ്യുമ്പോൾ നിങ്ങൾക്ക് ഭയം തോന്നാം.

    • എന്നാൽ ഇപ്പോൾ നമ്മുടെ മുൻപിൽ ഇല്ലാത്തതും, എന്നാൽ ഭാവിയിൽ എപ്പോഴെങ്കിലും വരാനിടയുള്ളതുമായ ഒന്നിനെക്കുറിച്ചു ചിന്തിച്ച്, ഇപ്പോൾ ആകുലപ്പെടുന്നതിനെയാണ് ഉത്കണ്ഠ എന്നു പറയുന്നത്.

    ഉത്കണ്ഠ (Anxiety) ചില ഉദാഹരണങ്ങളിലൂടെ:

    1. ജോലി സ്ഥലത്ത് സമയത്തിന് എത്താൻ കഴിയുമോ

    2. വാഹനം പാർക്കു ചെയ്യാൻ സ്ഥലം കിട്ടുമോ 

    3. ജോലികൾ വളരെ കൃത്യമായി ചെയ്യണം എന്ന് ആഗ്രഹിക്കുകയും, അതിനു തനിക്കാവുമോ എന്ന ഉത്കണ്ഠ മൂലം അതു ചെയ്തു തുടങ്ങാനാവാതെ, ഓരോ ദിവസവും മാറ്റിവയ്ക്കുകയും ചെയ്യുന്ന അവസ്ഥ.


    Related Questions:

    Cultural expectations for male and female behaviours are called:
    എ. അംഗീകാരം, ബി. സ്നേഹം, സി. സുരക്ഷിതത്വം, ഡി. വിജയം, എന്നീ സാമൂഹ്യ മനശാസ്ത്രപരമായ ആവശ്യങ്ങളുടെ പ്രാധാന്യത്തിൻറെ അടിസ്ഥാനത്തിലുള്ള ക്രമം ഏത് ?
    ലഹരിവസ്തുക്കളുടെ ഉപയോഗം വൈകല്യമുള്ള ആളുകൾ പലപ്പോഴും സാമൂഹികമായി വ്യതിചലിക്കുന്നതായി വിശേഷിപ്പിക്കപ്പെടുന്നു, കാരണം :
    പഠനം കാര്യക്ഷമമാകുന്നത് :
    ഇൻ്റെർ ഗ്രൂപ്പ് സംഘർഷം വിവരിച്ച ആദ്യ വ്യക്തി :