App Logo

No.1 PSC Learning App

1M+ Downloads

ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:

  1. 1774 ൽ ഫിലാഡൽഫിയയിലാണ് സമ്മേളിച്ചത്
  2. ബ്രിട്ടനിലെ രാജാവിനെയും പാർലമെൻ്റിനെയും ജനങ്ങളെയും അഭിസംബോധന ചെയ്തു മൂന്നു പ്രമേയങ്ങൾ പാസാക്കി
  3. പതിമൂന്ന് കോളനികളുടെയും പ്രതിനിധികൾ പങ്കെടുത്തു

    Aഎല്ലാം

    B1, 2 എന്നിവ

    C2, 3

    Dഇവയൊന്നുമല്ല

    Answer:

    B. 1, 2 എന്നിവ

    Read Explanation:

    ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസ്

    • മാതൃരാജ്യമായ ഇംഗ്ലണ്ടിന്റെ നയങ്ങൾക്കും നിയമങ്ങൾക്കുമെതിരെ പ്രതികരിക്കാനായി ജോർജിയ ഒഴികെയുള്ള കോളനികളുടെ പ്രതിനിധികൾ 1774 ൽ ഫിലാഡൽഫിയയിൽ സമ്മേളിച്ചു.
    • ഇത് ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസ് എന്നറിയപ്പെടുന്നു.
    • തുടർന്ന് വ്യവസായങ്ങൾക്കും വ്യാപാരത്തിനും ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ നീക്കണമെന്നും തങ്ങളുടെ അംഗീകാരമില്ലാതെ നികുതി ചുമത്തരുതെന്നും ആവശ്യപ്പെട്ട് കോളനിജനത ഇംഗ്ലണ്ടിലെ രാജാവിന് നിവേദനം നൽകി.
    • ബ്രിട്ടനിലെ രാജാവിനെയും പാർലമെൻ്റിനെയും ജനങ്ങളെയും അഭിസംബോധന ചെയ്തു മൂന്നു പ്രമേയങ്ങൾ പാസാക്കി
    • എന്നാൽ രാജാവ് ജനങ്ങളെ അടിച്ചമർത്താനായി സൈന്യത്തെ അയച്ചു.
    • കൊളോണിയൽ പ്രതിഷേധങ്ങളെ  അടിച്ചമർത്താനും, കോളനിക്കാർ  സംഭരിച്ച ആയുധങ്ങളും വസ്തുക്കളും പിടിച്ചെടുക്കാനും മസാച്യുസെറ്റ്സിലെ ബ്രിട്ടീഷ് സൈനിക കമാൻഡർ ജനറൽ തോമസ് ഗേജിന് രാജാവ് ഉത്തരവ് നൽകി. 
    • ഇത് ഇംഗ്ലണ്ടും കോളനികളും തമ്മിലുള്ള യുദ്ധത്തിന് വഴിതെളിച്ചു. 

    Related Questions:

    ബങ്കർ ഹിൽ യുദ്ധം നടന്ന വർഷം?
    ഫ്രഞ്ച്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെടുമ്പോള്‍ ആരായിരുന്നു ഫ്രാന്‍സിലെ ഭരണാധികാരി ?
    Christopher Columbus, a sailor of the Spanish Government, reached North America in ..........
    ______________ is a predominant economic philosophy based on the idea that colonies existed for the benefit of the mother country.
    ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസ് നടന്ന വർഷം ?