App Logo

No.1 PSC Learning App

1M+ Downloads

ഒന്നാം ലോകമഹായുദ്ധത്തിനുശേഷം നടന്ന 1919 ലെ പാരീസ് സമാധാന സമ്മേളനവുമായി ബന്ധപ്പെട്ട് ഒപ്പുവയ്ക്കപ്പെട്ട ഉടമ്പടികൾ ഇവയിൽ ഏതെല്ലാം ആയിരുന്നു ?

  1. സെയിൻ്റ്-ജെർമെയ്ൻ-എൻ-ലെയ് ഉടമ്പടി
  2. ന്യൂലി-സുർ-സീൻ ഉടമ്പടി
  3. ട്രയാനോൺ ഉടമ്പടി

    Aഇവയെല്ലാം

    B3 മാത്രം

    C1, 3 എന്നിവ

    D1 മാത്രം

    Answer:

    A. ഇവയെല്ലാം

    Read Explanation:

    1919 ലെ പാരീസ് സമാധാന സമ്മേളനം 

    • ഒന്നാം ലോകമഹായുദ്ധത്തിനുശേഷം സമാധാന വ്യവസ്ഥകളെ പറ്റി ആലോചിക്കുവാൻ 1919 ജനുവരിയിൽ സഖ്യശക്തികൾ പാരിസിൽ സമ്മേളിച്ചു.
    • പരാജിത രാഷ്ട്രങ്ങളെയൊന്നും സമ്മേളനത്തിൽ പങ്കെടുപ്പിച്ചില്ല
    • ബ്രിട്ടീഷ് പ്രധാനമന്ത്രി ലോയിഡ് ജോർജ്, അമേരിക്കൻ പ്രസിഡന്റ് വുഡ്രോ വിൽസൺ, ഫ്രഞ്ച് പ്രധാനമന്ത്രി ക്ലമെന്സോ എന്നിവരാണ് സമാധാന വ്യവസ്ഥകൾക്ക് രൂപം നൽകിയത്

    പാരീസ് സമാധാന വ്യവസ്ഥയിൽ പ്രധാനമായും അഞ്ചു ഉടമ്പടികൾ ഉണ്ടായിരുന്നു:

    1. ജർമ്മനിയുമായി വെർസൈൽസ് ഉടമ്പടി
    2. ഓസ്ട്രിയയുമായുള്ള സെയിൻ്റ്-ജെർമെയ്ൻ-എൻ-ലെയ് ഉടമ്പടി
    3. ബൾഗേറിയയുമായുള്ള ന്യൂലി-സുർ-സീൻ ഉടമ്പടി
    4. ഹംഗറിയുമായി ട്രയാനോൺ ഉടമ്പടി
    5. തുർക്കിയുമായി സെവ്രെസ് ഉടമ്പടി

     


    Related Questions:

    തീവ്ര ദേശീയതയിൽ അധിഷ്ഠിതമായ പ്രതികാര പ്രസ്ഥാനം (Revenge Movement) ഏത് രാജ്യത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചതാണ്?
    രണ്ടാം ബാൽക്കൻ യുദ്ധം നടന്ന വർഷം ?
    ജർമ്മനി അന്തർവാഹിനികൾ ഉപയോഗിച്ച് ആർഎംഎസ് ലുസിറ്റാനിയ എന്ന ബ്രിട്ടീഷ് കപ്പലിനെ അറ്റ്ലാൻ്റിക് സമുദ്രത്തിൽ മൂക്കിയത് ഏത് വർഷമാണ്?

    താഴെ തന്നിരിക്കുന്നവയിൽ തീവ്രദേശീയതയിൽ അധിഷ്ഠിതമായി രൂപംകൊണ്ട പ്രസ്ഥാനങ്ങൾ ഏതെല്ലാമാണ് ?

    1. പാൻ സ്ലാവ്‌ പ്രസ്ഥാനം
    2. പാൻ ജർമൻ പ്രസ്ഥാനം
    3. പ്രതികാര പ്രസ്ഥാനം
      1923-ൽ ഫ്രഞ്ച്, ബെൽജിയൻ സൈനികർ ജർമ്മനിയിലെ റൂർ താഴ്വര പിടിച്ചടക്കുന്നതിലേക്ക് നയിച്ച സംഭവമേത്?