App Logo

No.1 PSC Learning App

1M+ Downloads

ഒരു മജിസ്ട്രേറ്റിന്റെ ഉത്തരവില്ലാതെയും വാറന്റില്ലാതെയും ഏതൊരു പോലീസുകാരനും തൃപ്തിപ്പെട്ടാൽ ഒരാളെ അറസ്റ്റ് ചെയ്യാം

  1. ആ വ്യക്തി കൂടുതൽ കുറ്റകൃത്യം ചെയ്യാതിരിക്കാൻ അത്തരം അറസ്റ്റ് ആവശ്യമാണ്
  2. കുറ്റകൃത്യത്തിന്റെ ശരിയായ അന്വേഷണത്തിന് അത്തരം അറസ്റ്റ് ആവശ്യമാണ്
  3. കുറ്റകൃത്യത്തിന്റെ തെളിവുകൾ അപ്രത്യക്ഷമാകുന്നതിൽ നിന്നും അല്ലെങ്കിൽ ഏതെങ്കിലും വിധത്തിൽ അത്തരം തെളിവുകൾ നശിപ്പിക്കുന്നതിൽ നിന്നും വ്യക്തിയെ തടയുന്നതിന് അത്തരം അറസ്റ്റ് ആവശ്യമാണ്
  4. കേസുമായി ബന്ധപ്പെട്ട വസ്തുതകൾ പരിചയമുള്ള ഏതെങ്കിലും വ്യക്തിയെ ഒരു കോടതിയിലോ പോലീസ് ഉദ്യോഗസ്ഥനോടോ വിവരങ്ങൾ നൽകുന്നതിൽ നിന്ന് പ്രേരണയോ ഭീഷണിയോ വാഗ്ദാനമോ നൽകി ആ വ്യക്തി തടയുമെങ്കിൽ

    Aഇവയെല്ലാം

    Biii മാത്രം

    Cഇവയൊന്നുമല്ല

    Dii മാത്രം

    Answer:

    A. ഇവയെല്ലാം

    Read Explanation:

    • Cr.P.C യുടെ സെക്ഷൻ 41 വാറന്റില്ലാതെയോ മജിസ്‌ട്രേറ്റിന്റെ ഉത്തരവില്ലാതെയോ ഒരു പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റു ചെയ്യാനിടയുള്ള പ്രധാന സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നു.

    ഇനി പറയുന്ന സാഹചര്യങ്ങളിൽ മജിസ്ട്രേറ്റിന്റെ ഉത്തരവില്ലാതെയോ വാറന്റില്ലാതെയോ ഒരു പോലീസ് ഉദ്യോഗസ്ഥന് ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യാവുന്നതാണ് :

    • ആ വ്യക്തി കൂടുതൽ കുറ്റകൃത്യം ചെയ്യാതിരിക്കാൻ അത്തരം അറസ്റ്റ് ആവശ്യമാണെങ്കിൽ
    • കുറ്റകൃത്യത്തിന്റെ ശരിയായ അന്വേഷണത്തിന് അത്തരം അറസ്റ്റ് ആവശ്യമാണെങ്കിൽ
    • കുറ്റകൃത്യത്തിന്റെ തെളിവുകൾ അപ്രത്യക്ഷമാകുന്നതിൽ നിന്നും അല്ലെങ്കിൽ ഏതെങ്കിലും വിധത്തിൽ അത്തരം തെളിവുകൾ നശിപ്പിക്കുന്നതിൽ നിന്നും വ്യക്തിയെ തടയുന്നതിന് അത്തരം അറസ്റ്റ് ആവശ്യമാണെങ്കിൽ
    • കേസുമായി ബന്ധപ്പെട്ട വസ്തുതകൾ പരിചയമുള്ള ഏതെങ്കിലും വ്യക്തിയെ ഒരു കോടതിയിലോ പോലീസ് ഉദ്യോഗസ്ഥനോടോ വിവരങ്ങൾ നൽകുന്നതിൽ നിന്ന് പ്രേരണയോ ഭീഷണിയോ വാഗ്ദാനമോ നൽകി ആ വ്യക്തി തടയുമെങ്കിൽ
    • കേസുമായി ബന്ധപ്പെട്ട് ആ വ്യക്തിയുടെ സാന്നിധ്യം കോടതിയിൽ അനിവാര്യമാണെങ്കിൽ

    Related Questions:

    അദ്ധ്യായം VIII ,X ,XI ഒഴികെയുള്ള വ്യവസ്ഥകൾ ബാധകമല്ലാത്ത ഇന്ത്യയിലെ പ്രദേശങ്ങൾ ?
    വാറന്റില്ലാതെ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയോട് അയാളെ ഏതു കുറ്റത്തിനാണ് സംശയിക്കുന്നതെന്നും ആ കുറ്റത്തിനുള്ള പൂർണവിവരങ്ങളും അറസ്റ്റിനുള്ള മറ്റ് കാരണങ്ങളും അയാളോട് അറിയിക്കേണ്ടതാണ് .എന്ന് പറയുന്ന സെക്ഷൻ ?
    ബലാത്സംഗ കുറ്റം ചുമത്തപ്പെട്ടയാളിൽ ചികിത്സകന്റെ പരിശോധനയെ കുറിച്ച് സെക്ഷൻ?
    നടപടികൾ ആരംഭിക്കപ്പെടുന്നത് ആർക്കെതിരെയാണോ അയാൾക്ക്‌ പ്രതിവാദിക്കാനുള്ള അവകാശം പറയുന്ന സെക്ഷൻ ഏതാണ്?
    ഒരു വാറണ്ട് നടപ്പിലാക്കുന്നത് നടപ്പിലാക്കുന്നത് ആരാണെന്ന് പ്രതിപാദിക്കുന്ന CrPc സെക്ഷൻ ഏത്?