App Logo

No.1 PSC Learning App

1M+ Downloads

കാബൂളിൽ സ്ഥാപിതമായ "ദി പ്രൊവിഷണൽ ഗവണ്മെന്റ് ഓഫ് ഇന്ത്യ"എന്നതുമായി ബന്ധമില്ലാത്ത വ്യക്തികളെ കണ്ടെത്തുക

  1. ക്യാപ്റ്റൻ ലക്ഷ്മി
  2. മഹേന്ദ്ര പ്രതാപ്
  3. ചെമ്പക രാമൻ പിള്ള
  4. സുഭാഷ് ചന്ദ്രബോസ്

    A1, 4 എന്നിവ

    B1 മാത്രം

    C2, 4

    Dഎല്ലാം

    Answer:

    A. 1, 4 എന്നിവ

    Read Explanation:

    ദി പ്രൊവിഷണൽ ഗവണ്മെന്റ് ഓഫ് ഇന്ത്യ

    • ഒന്നാം ലോകമഹായുദ്ധസമയത്ത് ഇന്ത്യൻ ഇൻഡിപെൻഡൻസ് കമ്മിറ്റി 1915 ഡിസംബർ 1-ന് അഫ്ഗാനിസ്ഥാനിലെ കാബൂളിൽ സ്ഥാപിച്ച ഒരു താൽക്കാലിക പ്രാദേശിക ഭരണകൂടം.
    • ഇന്ത്യൻ പ്രസ്ഥാനത്തിന് അഫ്ഗാൻ,റഷ്യ, ചൈന, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള പിന്തുണ നേടുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.
    • ബെർലിൻ കമ്മിറ്റി അംഗങ്ങൾ, ജർമ്മൻ, തുർക്കി പ്രതിനിധികൾ എന്നിവർ പങ്കെടുത്ത കാബൂൾ മിഷന്റെ സമാപനത്തിലാണ് ഇങ്ങനെ ഒരു ഗവൺമെൻറ് രൂപീകരിക്കുവാൻ തീരുമാനമായത്.
    • മഹേന്ദ്ര പ്രതാപ് പ്രസിഡന്റായും മൗലാന ബർകത്തുള്ള പ്രധാനമന്ത്രിയായും ദയോബന്ദി മൗലവി ഉബൈദുള്ള സിന്ധി ആഭ്യന്തര മന്ത്രിയായും ദേവബന്ദി മൗലവി ബഷീർ യുദ്ധമന്ത്രിയായും സ്ഥാനങ്ങൾ വഹിച്ചു
    • കേരളത്തിൽ നിന്നുള്ള ധീര ദേശാഭിമാനി ചെമ്പകരാമൻ പിള്ളയായിരുന്നു ഈ ഭരണകൂടത്തിലെ വിദേശകാര്യ മന്ത്രി
    • അഫ്ഗാനിലെ അമീർ ഈ ഭരണകൂടത്തിന് തുറന്ന പിന്തുണ പ്രഖ്യാപിക്കാൻ വിസമ്മതിച്ചു എങ്കിലും ഗുപ്തമായി ആക്കാൻ ഭരണകൂടം ഇതിനെ പിന്തുണച്ചു
    • ഒടുവിൽ, ബ്രിട്ടീഷ് സമ്മർദ്ദത്തെത്തുടർന്ന് 1919-ൽ അഫ്ഗാനിസ്ഥാനിൽ നിന്ന് പിന്മാറാൻ ദി പ്രൊവിഷണൽ ഗവണ്മെന്റ് ഓഫ് ഇന്ത്യ നിർബന്ധിതരായി.

    Related Questions:

    Who founded the Indian Statistical Institute on 17 December 1931?
    "The most dangerous of all Indian rebel leaders" എന്ന് ത്സാൻസി റാണിയെക്കുറിച്ച് പറഞ്ഞത് ആര് ?
    ഭൂദാൻ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ആര് ?
    'ഇങ്ക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യം പ്രശസ്തമാക്കിയ നേതാവ് ?
    ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്ന മഹാൻ :