App Logo

No.1 PSC Learning App

1M+ Downloads

കിഫ്ബിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. കേരള ഗവൺമെന്റിന്റെ പ്രധാന ഫണ്ടിംഗ് വിഭാഗം
  2. 1997 ലാണ് കിഫ്ബി സ്ഥാപിതമായത്
  3. മുഖ്യമന്ത്രി അധ്യക്ഷനായും റവന്യൂ മന്ത്രി വൈസ് ചെയർപേഴ്സണായും രൂപീകരിക്കപ്പെട്ട ഒരു കോർപ്പറേറ്റ് ബോഡിയാണ് കിഫ്‌ബി

    Aരണ്ടും മൂന്നും ശരി

    Bഇവയൊന്നുമല്ല

    Cഒന്ന് മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    C. ഒന്ന് മാത്രം ശരി

    Read Explanation:

    കിഫ്ബി -  കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (KIIFB) 

    • 1999 ൽ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ആക്ട് 1999 പ്രകാരം കേരള ഗവൺമെന്റിന്റെ പ്രധാന ഫണ്ടിംഗ് വിഭാഗമായി സ്ഥാപിക്കപ്പെട്ടു.
    • കേരളത്തിലെ നിർണായകമായ പൊതു അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി ഫണ്ട് വിനിയോഗിക്കുക എന്നതാണ് കിഫ്ബി ലക്ഷ്യമിടുന്നത്. 
    • ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട് മാനേജ്മെന്റിൽ നൂതന സാങ്കേതികവിദ്യകളും ഗുണനിലവാര നിയന്ത്രണത്തിന്റെ വ്യാപകമായി അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങളും കിഫ്ബി ഉപയോഗപ്പെടുത്തുന്നു.

    • ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഗതാഗതം, ജലവിതരണം, വൈദ്യുതി വിതരണം തുടങ്ങി എല്ലാ സുപ്രധാന മേഖലകളും ഉൾക്കൊളളുന്ന 60,102 കോടി രൂപയുടെ പദ്ധതികൾക്ക് ഇതുവരെ കിഫ്ബി ഫണ്ട് അനുവദിച്ചിട്ടുണ്ട്.
    • മുഖ്യമന്ത്രി അധ്യക്ഷനായും ധനകാര്യ വകുപ്പ് മന്ത്രി മന്ത്രി വൈസ് ചെയർപേഴ്സണായും രൂപീകരിക്കപ്പെട്ട ഒരു കോർപ്പറേറ്റ് ബോഡിയാണ് കിഫ്‌ബി

    Related Questions:

    കേരള സംസ്ഥാന ആസൂത്രണ ബോർഡിൻ്റെ അധ്യക്ഷൻ ആരാണ്?
    2025 മെയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ട്രിബ്യൂണൽ ആയി നിയമിതനായത്?
    സംസ്ഥാന ദുരന്ത നിവാരണ കാര്യനിർവഹണ സമിതിയിലെ അംഗങ്ങളുടെ എണ്ണം?
    കേരളത്തിന്റെ ഭൂമി പരിപാലനവുമായി ബന്ധപ്പെട്ട നേട്ടങ്ങൾ ലോകത്തിന്‌ പരിചയപ്പെടുത്താൻറവന്യു, സർവേ, ഭൂരേഖാ വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തുന്ന ‘ ദേശീയ കോൺക്ലേവ്
    President's rule was enforced in Kerala for the last time in the year: