App Logo

No.1 PSC Learning App

1M+ Downloads

കുട്ടികളുടെ അവകാശ സംരക്ഷണവും ആയി ബന്ധപെടുന്ന ഭരണഘടനയിലെ വകുപ്പുകൾ ഇവയിൽ ഏതെല്ലാമാണ് ?

  1. ആർട്ടിക്കിൾ 15(3)
  2. ആർട്ടിക്കിൾ 21 A
  3. ആർട്ടിക്കിൾ 23
  4. ആർട്ടിക്കിൾ 24

    Aiv മാത്രം

    Bഇവയെല്ലാം

    Ci, iii എന്നിവ

    Dഇവയൊന്നുമല്ല

    Answer:

    B. ഇവയെല്ലാം

    Read Explanation:

    ഭരണഘടനയിലെ മേൽപ്പറഞ്ഞ മൗലികാവകാശങ്ങളും ആയി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും കുട്ടികളുടെ അവകാശ സംരക്ഷണവുമായും ബന്ധപ്പെട്ടിരിക്കുന്നു.

    • ആർട്ടിക്കിൾ 15(3) : സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക നിയമം വ്യവസ്ഥകൾ ഉണ്ടാക്കുന്നതിനുള്ള അധികാരം ഭരണകൂടത്തിന് നൽകുന്നു.

    • ആർട്ടിക്കിൾ 21 എ : 6 വയസ്സുമുതൽ 14 വയസ്സുവരെവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കേണ്ടതിൻ്റെ പ്രാധാന്യം വിവരിക്കുന്നു.

    • ആർട്ടിക്കിൾ 23 : മനുഷ്യക്കടത്തും നിർബന്ധിത വേലയും നിരോധിക്കുന്നു.മനുഷ്യ കടത്തിൽ നിന്നും ചൂഷണത്തിൽ നിന്നും കുട്ടികൾക്കുമിത് സംരക്ഷണം നൽകുന്നു.

    • ആർട്ടിക്കിൾ 24 : ബാലവേല നിരോധനം ചെയ്യുന്നു.പതിനാലു വയസ്സിൽ താഴെയുള്ള ഒരു കുട്ടിയെയും ഏതെങ്കിലും ഫാക്ടറിയിലോ ഖനിയിലോ ജോലി ചെയ്യാനോ മറ്റേതെങ്കിലും അപകടകരമായ തൊഴിലിൽ ഏർപ്പെടുത്താനോ പാടുള്ളതല്ല.

     


    Related Questions:

    ചുവടെ നൽകിയിരിക്കുന്നതിൽ ഏതാണ് മൗലികാവകാശങ്ങളിൽ ഉൾപ്പെടാത്തത്?
    താഴെ കൊടുത്തിരിക്കുന്നതിൽ ഏത് മൗലികാവകാശത്തിന് വേണ്ടിയാണ് നിയമവാഴ്ച എന്ന ആശയം ബ്രിട്ടിഷ് ഭരണഘടനയിൽ നിന്നും ഭരണഘടന നിർമ്മാണ സമിതി സ്വീകരിച്ചിരിക്കുന്നത് :
    ഭരണഘടനയുടെ മനസ്സാക്ഷി എന്നറിയപ്പെടുന്ന ഭാഗം ?
    ഇന്ത്യൻ ഭരണഘടനയുടെ ആമുഖ പ്രസ്താവനയിൽ പറയുന്ന വ്യക്തികളുടെ അന്തസ്സ് ഉറപ്പുവരുത്തുന്നത്
    In the Indian Constitution, as per Fundamental Rights, Abolition of Untouchability is a ________.